ബംഗളൂരു: സഹായ ഹോളിസ്റ്റിക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അനിയന്ത്രിതമായ പ്രമേഹവും ശ്വാസംമുട്ടലും മൂത്രാശയ രോഗവും മൂലം എം.എസ്. രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സഞ്ജയ് നഗറിനടുത്ത എം.എസ്. രാമയ്യ ആശുപത്രിയില്‍ മഅ്ദനി എത്തിയത്. എല്ലുരോഗ വിദഗ്ധന്‍ ഡോ. നരേഷെട്ടി, പ്രമേഹരോഗ വിദഗ്ധന്‍ ഡോ. സൂര്യനാരായണ്‍ എന്നിവര്‍ മഅ്ദനിയെ പരിശോധിച്ചു. കുറച്ചു ദിവസം ഇവിടെ ചികിത്സ തുടരുമെന്നാണ് സൂചന. ഇതിനൊപ്പം ആയുര്‍വേദ ചികിത്സയും തുടരും.
ഭാര്യ സൂഫിയ, ബന്ധുക്കളായ അനീഷ് രാജ, സാദിഖ് എന്നിവര്‍ മഅ്ദനിയുടെ സഹായത്തിനായി ആശുപത്രിയിലുണ്ട്. എം.എസ്. രാമയ്യ ആശുപത്രിയിലെ അഞ്ചാം നിലയിലെ 502 ാം മുറിയിലാണ് മഅ്ദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സിറ്റി സായുധ പൊലീസിന്‍െറയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും നിരീക്ഷണത്തിലാണ് ആശുപത്രിയും പരിസരവും.
ജൂലൈ 14 മുതല്‍ സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഅ്ദനിയെ കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ബുധനാഴ്ച നഗരത്തിലെ സഹായ ഹോളിസ്റ്റിക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് മൂത്രാശയ ബുദ്ധിമുട്ടും ശ്വാസംമുട്ടലും വര്‍ധിച്ചത്. തുടര്‍ന്ന് മൂത്രതടസ്സവും ശാരീരിക വിഷമതകളും കൂടിയതോടെ അലോപ്പതി ചികിത്സാ സൗകര്യമുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂത്രതടസ്സവും പ്രമേഹവും മൂലം ശരീരത്തില്‍ നീര്‍വീക്കമുണ്ട്. കാലിലെ സ്പര്‍ശന ശേഷിയും മഅ്ദനിക്ക് നഷ്ടപ്പെട്ടു.
അതേസമയം, നേത്രചികിത്സാ സൗകര്യം കണക്കിലെടുത്താണ് സൗഖ്യയില്‍നിന്ന് നഗരത്തിലെ സഹായ ഹോളിസ്റ്റിക് ആശുപത്രിലേക്ക് മഅ്ദനിയെ മാറ്റിയിരുന്നതെങ്കിലും ശാരീരിക വിഷമതകള്‍ കാരണം ചികിത്സ തുടങ്ങാനായിട്ടില്ല. ശ്വാസംമുട്ടലും മൂത്രതടസ്സവും മൂലം ആയുര്‍വേദ ചികിത്സയും മുടങ്ങിയ നിലയിലാണ്.
Keywords: Bangalore, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New


No comments:
Post a Comment