കാസര്‍കോട്: വര്‍ഷങ്ങളായി അനാഥമായി കിടന്ന ബേക്കല്‍ ബീച്ച് പാര്‍ക്കിന് ശാപമോക്ഷം. സര്‍ക്കാരിന്റെ അനാസ്ഥയില്‍ സമുഹ്യവിരുദ്ധര്‍ കൈയേറി തകര്‍ത്ത പാക്കിലെ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും നവീകരിക്കാന്‍ റെയ്ഡ്കോക്ക് കരാര്‍ നല്‍കി. 1.4 കോടി രൂപ ചെലവിട്ടാണ് പാര്‍ക്ക് ഭാഗികമായി നവീകരിക്കുന്നത്.
ഒപ്പണ്‍ എയര്‍ തിയറ്റര്‍ മേല്‍ക്കൂരയോടുകൂടി നവീകരിക്കും. അഞ്ഞൂറോളം പേര്‍ക്ക് ഇരുന്ന് പരിപാടി കാണാവുന്നതാണ് തിയറ്റര്‍. പാര്‍ക്കില്‍ പൂന്തോട്ടവും പുല്ലും വെച്ച് പിടിപ്പിക്കും. ഹോട്ടല്‍, ടോയ്ലറ്റ് എന്നിവ പുതുക്കിപ്പണിയും. കെട്ടിടങ്ങളുടെ മേല്‍ക്കൂര മാറ്റി മരത്തടിയില്‍ നവീകരിക്കും. പാര്‍ക്കില്‍ രൂപഭംഗിയോടെയുള്ള പനര്‍നിര്‍മാണമാണ് നടത്തുന്നത്.
പത്ത് മാസത്തിനകം നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് കരാര്‍. കിറ്റ്കോയില്‍നിന്നാണ് റെയ്ഡ്കോ കരാര്‍ ഏറ്റെടുത്തത്.
പള്ളിക്കരയില്‍ ബിആര്‍ഡിസിയുടെ ഒമ്പത് ഏക്കര്‍ സ്ഥലത്താണ് ബീച്ച് പാര്‍ക്കുള്ളത്. 2009ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബേക്കല്‍ ബീച്ചിന്റെ സമഗ്ര വികസനത്തിന് സുനാമി പുനരധിവാസ പദ്ധതിപ്രകാരം 3.5 കോടി രൂപ ചെലവിട്ട് ആരംഭിച്ച പദ്ധതി പാതിവഴിക്കായിരുന്നു. നിര്‍മാണ ചുമതല വഹിച്ച തുറമുഖ എന്‍ജിനിയറിങ് വകുപ്പ് വൈകിയാണ് ബിആര്‍ഡിസിക്ക് കൈമാറിയത്.
കടലോരത്തുള്ള പാര്‍ക്കില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, വിനോദ സഞ്ചാരികള്‍ക്ക് സൂര്യതാപം കൊള്ളാനുള്ള ഇരിപ്പിടം, പാര്‍ക്കിങ് ഏരിയ, സിറ്റിങ് ഗ്യാലറി, പാര്‍ക്ക്വേ, കെട്ടിടം, കളിയുപകരണങ്ങള്‍, കളിസ്ഥലങ്ങള്‍, നടപ്പാത, കൊച്ചുകുടില്‍ രൂപത്തിലുള്ള കോണ്‍ക്രീറ്റ് കെട്ടിടം, ബഹുവര്‍ണത്തിലുള്ള കമനീയ ടൈല്‍സുകള്‍ പാകിയ നടപ്പാതകള്‍, കളിസ്ഥലങ്ങള്‍, ശുദ്ധജലമെത്തിക്കുന്നതിന് വാട്ടര്‍ ടാങ്ക് തുടങ്ങിയ സൗകര്യങ്ങള്‍ പാര്‍ക്കിലൊരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് സാമൂഹ്യവിരുദ്ധര്‍ കോണ്‍ക്രീറ്റ് കുടിലുകളില്‍നിന്ന് പൈപ്പുകളും ക്ലോസറ്റും കടത്തിക്കൊണ്ടുപോയി. ജനല്‍ഗ്ലാസ് അടിച്ചുപൊളിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
പ്രദേശം കാടുമൂടി കിടക്കുകയായിരുന്നു. നിലവില്‍ കാടൊക്കെ വെട്ടി പാര്‍ക്ക് വൃത്തിയാക്കിയിട്ടുണ്ട്. തകര്‍ന്ന പൈപ്പുകളും മറ്റു മാറ്റി പുതിയത് സ്ഥാപിക്കും. പുതുമോടിയില്‍ പാര്‍ക്കില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


No comments:
Post a Comment