കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവ് എളന്തോടത്ത് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് തിരയുന്ന ഒന്നാംപ്രതി കിഴക്കേ കതിരൂര്‍ വേണാട്ടന്റവിട വിക്രമന്‍ (42) കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിക്രമന്‍ കീഴടങ്ങിയത്. സി.പി.എം. കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗമാണ് വിക്രമന്‍. സി.പി.എം. നേതാവിന്റെ അംഗരക്ഷകനായി ഏറെക്കാലം നിന്ന ഇദ്ദേഹം ടി.പി.വധക്കേസിനുശേഷം ഗള്‍ഫിലേക്കു മുങ്ങിയിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കെ കതിരൂര്‍ എളന്തോടത്ത് മനു എന്ന മനോജി(42)നെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന പാനൂര്‍ മാക്കൂല്‍പ്പീടിക കൊളപ്പുറത്ത് പ്രമോദിന് ഗുരുതരമായ പരിക്കേറ്റു. പ്രമോദ് ആര്‍.എസ്.എസ്. അനുഭാവിയാണ്.കതിരൂര്‍ ഉക്കാസ്‌മെട്ടകിഴക്കേ കതിരൂര്‍ റോഡിലെ തിട്ടയില്‍മുക്കില്‍വെച്ചാണ് വാനില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനും പ്രമോദിനും നേരെ ആക്രമണമുണ്ടായത്. ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മനോജ് മരിച്ചിരുന്നു.
കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യു.എ.പി.എ. (നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന നിയമം) അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റംചുമത്തിയുള്ള വകുപ്പും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. രാഷ്ട്രീയകൊലപാതകക്കേസില്‍ ദേശവിരുദ്ധക്കുറ്റം ചുമത്തുന്നത് ഇതാദ്യമാണ്.

Keywords: Kannur News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:
Post a Comment