Latest News

ഗ്ലോബല്‍ വില്ലേജ് ആഘോഷങ്ങള്‍ക്ക് ദുബൈ വാതില്‍ തുറക്കുന്നു

ദുബൈ: ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ പത്തൊമ്പതാം പതിപ്പിന് നവംബര്‍ ആറിനു തുടക്കമാകും. അമ്പത് ലക്ഷത്തിലധികം ആളുകള്‍ ഗ്ലോബല്‍ വില്ലേജില്‍ എത്തുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്.

നവംബര്‍ ആറു മുതല്‍ ഏപ്രില്‍ പതിനൊന്നു വരെയാണ് ഈ വര്‍ഷം ഗ്ലോബല്‍ വില്ലേജ് തുറന്നു പ്രവര്‍ത്തിക്കുക. ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചു.

പൊലീസ്, സിവില്‍ ഡിഫന്‍സ്, മുനിസിപ്പാലിറ്റി, ആര്‍ ടി എ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ കൂടിക്കാഴ്ച നടത്തി. അമ്പത് ലക്ഷം ആളുകള്‍ ഗ്ലോബല്‍ വില്ലേജില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ അവതരിപ്പിച്ചതിനെക്കാള്‍ മികച്ച രീതിയില്‍ വിനോദ പരിപാടികള്‍ ഈ വര്‍ഷം ഉണ്ടാകും. കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിനോദ മേഖലയും ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടാകും.



Keywords: Gulf, Dubai global-village, International, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.