Latest News

പ്രസവം വാട്‌സ്ആപ്പില്‍: ഡോക്ടര്‍മാര്‍ക്ക് നേരിട്ട് പങ്കില്ലെന്ന് റിപ്പോര്‍ട്ട്

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവരംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് നേരിട്ട് പങ്കില്ലെന്ന് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ഡിഎംഒക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഡോക്ടര്‍മാരെ സംരക്ഷിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളുളളത്. അതേസമയം ഡിഎംഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ആശുപത്രിയിലെത്തി അന്വേഷണമാരംഭിച്ചു. സംഭവസമയത്ത് ലേബര്‍ റൂമിലുണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാരെ പോലീസും ചോദ്യംചെയ്തു.

പ്രസവരംഗം ചിത്രീകരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് സൂപ്രണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരും ഉള്‍പ്പെട്ടിട്ടുള്ള ഫോട്ടോകളാണ് പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഡോക്ടര്‍മാര്‍ ചിത്രങ്ങളെടുത്തു എന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ആശുപത്രി സൂപ്രണ്ട് പോലീസിനെയും അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരായ സുനില്‍കുമാര്‍, മനോജ്കുമാര്‍, മധുകുമാര്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്തു.

ഈ സമയത്ത് ലേബര്‍ റൂമിലുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടരും. ഐടി ആക്ട് പ്രകാരം ഡോക്ടര്‍മാരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഡിഎംഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവദിവസം ആശുപത്രിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും സംഘം മൊഴിയെടുക്കും. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷം ആരോഗ്യവകുപ്പ് മന്ത്രിക്ക്  റിപ്പോര്‍ട്ട് സമര്‍പ്പിക്കും.



Keywords: Kannur, payyannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.