റിയാദ്: ഈ വര്‍ഷത്തെ അറഫ ദിനം ഒക്ടോബര്‍ മൂന്നിനാണെന്ന് സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചു. ദുല്‍ഖഅദ് 29 ബുധനാഴ്ച അസ്തമയത്തിന് ശേഷം സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്‍െറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ഹജ്ജ് മാസാരംഭമായി സുപ്രീംകോടതി വെളിപ്പെടുത്തിയത്.
ഇതനുസരിച്ച് ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ബലിപെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മാസപ്പിറവി നിരീക്ഷിക്കാന്‍ ജനങ്ങളോട് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത സുപ്രീംകോടതി റിയാദിന്‍െറ സമീപ പ്രദേശങ്ങളായ ശഖ്റ, തുമൈര്‍, ഹുത്ത സുദൈര്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം ആളുകള്‍ മാസപ്പിറവി കണ്ടതായി സാക്ഷ്യം ബോധിപ്പിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് സ്ഥിരീകരിച്ചത്.
Keywords: Arafa Day, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment