കാഞ്ഞങ്ങാട്: എസ്.വൈ.എസ് ബല്ലാകടപ്പുറം യൂണിറ്റ് കമ്മറ്റി ബല്ലാകടപ്പുറം ദാറുല്‍ മദനിയില്‍ താജുല്‍ ഉലമ അനുസ്മരണവും, തഹ്‌ലിന്‍ സദസ്സും സംഘടിപ്പിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ തഹ്‌ലില്‍ മജ്‌ലിസ് നേതൃത്വം നല്‍കി.
ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന അബ്ദുല്‍ ഹമീദിന് യാത്രയപ്പും നല്‍കി. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, അബ്ദുല്‍റശീദ് സഅദി, മടിക്കൈ അബ്ദുല്ലഹാജി, ഇസ്ബാഹ് പാലക്കോട്, ടി.സി.മുഹമ്മദ്കുഞ്ഞിഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment