കോഴിക്കോട് : വീട്ടുകാരറിയാതെ റയില്‍പ്പാളത്തിലേക്കിറങ്ങിയ രണ്ടു വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. കണ്ടംകുളം കൈപ്പാന്‍തൊടിത്താഴം സുബീഷിന്റെ മകന്‍ ആദി വിനായക് ആണു മരിച്ചത്. ബുധനാഴ്ച ആറരയോടെ പുത്തൂര്‍ ക്ഷേത്രത്തിനു പിന്‍വശം റയില്‍പ്പാളത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
റയില്‍പ്പാളത്തിനു സമീപമാണ് ആദി വിനായകിന്റെ അമ്മവീട്. കുട്ടിയും അമ്മ വിബിനയും അവിടേക്കു വന്നതായിരുന്നു. അമ്മയും മറ്റുള്ളവരും വീട്ടിലുണ്ടായിരുന്നെങ്കിലും അവരുടെ ശ്രദ്ധയില്‍പ്പെടാതെ കുട്ടി റയില്‍പ്പാളത്തിലേക്കു പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്.
മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനാണു തട്ടിയത്. കുട്ടി പാളത്തിലിരിക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ഒട്ടേറെ തവണ നീട്ടി ഹോണടിച്ചെങ്കിലും ഫലമുണ്ടായില്ല. ട്രെയിന്‍ ബ്രേക്കിട്ടെങ്കിലും കുട്ടിയെ തട്ടിയാണു നിന്നത്. സഹോദരി: വൈഗ ലക്ഷ്മി.

Keywords: Calicut, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment