മലപ്പുറം: ഹജ്ജ് സര്‍വീസ് കരാര്‍പ്രകാരം സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലെ സീറ്റിലേക്കു തീര്‍ഥാടകരായതിനാല്‍, ഒടുവില്‍ ഹജ്ജിന് അവസരം കിട്ടിയ 34 പേര്‍ക്ക് വിമാനമില്ല. ഇവര്‍ മുംബൈ വഴി ഹജ്ജിനു പോകേണ്ടിവരും.
Keywords: Malappuram, Kerala News, Hajj News, National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സൗദി എയര്‍ലൈന്‍സുമായുള്ള കരാറില്‍ 6,650 തീര്‍ഥാടകരെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കൊണ്ടുപോകേണ്ടത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ കേന്ദ്രം വഴിയാണ് ഹജ്ജ് യാത്ര നടത്തുന്നത്. അതിനായി 19 വിമാനങ്ങള്‍ സൗദി ഏര്‍പ്പെടുത്തി. പിന്നീട് 200 സീറ്റുകള്‍കൂട്ടി എണ്ണം 6,850 ആക്കി ഉയര്‍ത്തി.
എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നു റദ്ദാക്കിയ സീറ്റുകള്‍കൂടി കേരളത്തിനു കിട്ടിയപ്പോള്‍ വിമാനത്തില്‍ നിശ്ചയിച്ച സീറ്റ് മതിയാകാതെ വന്നു. കേരളത്തിലുള്ള 34 പേര്‍ക്കാണ് ഇതുവരെ വിമാനം തീരുമാനമാകാത്തത്.
കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളിലും സമാന പ്രശ്‌നമുള്ളതിനാല്‍ എല്ലാവരെയും മുംബൈയില്‍നിന്ന് ഒരു വിമാനത്തില്‍ അയയ്ക്കാനാണ് തീരുമാനം. കേരളത്തിലുള്ളവര്‍ മുംബൈ വഴി യാത്ര നടത്തുന്നത് ഏറെ പ്രയാസമാകും. കോഴിക്കോട്ടുനിന്നോ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍നിന്നോ യാത്രയ്ക്ക് അവസരമൊരുക്കണം.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു സൗദി എയര്‍ലൈന്‍സിന്റെ മറ്റേതെങ്കിലും വിമാനത്തില്‍ തീര്‍ഥാടകരെ അയയ്ക്കാനാകുമോ എന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ശ്രമിക്കുന്നുണ്ട്.
അതേ സമയം കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് 149 പുരുഷന്മാരും 201 സ്ത്രീകളും ഉള്‍പ്പെടെ 350 തീര്‍ഥാടകര്‍ ഞായറാഴ്ച ഹജ്ജിനു പുറപ്പെട്ടു. ഇതോടെ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന 3,504 പേര്‍ മക്കയിലെത്തി. ഞായറാഴ്ചത്തെ വിമാനത്തില്‍ പോയവര്‍ക്ക് ഒക്‌ടോബര്‍ 27നു 2.45ന് ആണ് മടക്ക വിമാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.


No comments:
Post a Comment