Latest News

മാതാവിനൊപ്പം യാത്ര ചെയ്യവെ യുവ ഡോക്ടര്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു

അമ്പലപ്പുഴ: മാതാവിനോടൊപ്പം യാത്ര ചെയ്യുമ്പോള്‍ യുവ ഡോക്ടര്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു. കൊല്ലം കടവൂര്‍ മാര്‍ക്കറ്റിനു സമീപം പരിയാരത്തു വീട്ടില്‍ പരേതനായ കോശി തോമസിന്റെ മകന്‍ നിഖില്‍ പി. കോശിയാണു (27) കരുമാടി പാലത്തിനു സമീപം തിരുവനന്തപുരം-കുര്‍ള നേത്രാവതി എക്‌സ്പ്രസില്‍ നിന്നു വീണു മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

മാതാവ് മേരി കോശിക്കൊപ്പം കൊച്ചിയിലെ പിതൃസഹോദരന്റെ വീട്ടിലേക്കു പോവുകയായിരുന്നു നിഖില്‍. അപകടം സംഭവിച്ചതായി സഹയാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്നു മേരി കോശി അമ്പലപ്പുഴ സ്‌റ്റേഷനില്‍ ഇറങ്ങി. തുടര്‍ന്നു ബന്ധുക്കളെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി. ചൈനയില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം മുന്‍പാണു നിഖില്‍ നാട്ടിലെത്തിയത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലായിരുന്നു. കൊല്ലം പൂയപ്പള്ളി മരുതമണ്‍പള്ളിയിലാണു കുടുംബവീട്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയിലേക്കു മാറ്റി. സഹോദരന്‍: വിനില്‍ പി. കോശി (ഖത്തര്‍).



Keywords: Kerala News, National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.