Latest News

കാഞ്ഞങ്ങാട് ബ്ലോക്ക് രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ കായികമേള; ഉദുമ പഞ്ചായത്ത് ജേതാക്കള്‍

ഉദുമ:  കാഞ്ഞങ്ങാട് ബ്ലോക്ക് രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ കായികമേളയില്‍ ഉദുമ പഞ്ചായത്ത് ജേതാക്കളായി. പള്ളിക്കര രണ്ടും അജാനൂര്‍ മൂന്നും സ്ഥാനം നേടി.

ഫുട്ബോളില്‍ പള്ളിക്കര ഒന്നും ഉദുമ രണ്ടും സ്ഥാനം നേടി. വോളിബോളില്‍ ആണ്‍- പെണ്‍ വിഭാഗത്തില്‍ അജാനൂര്‍ ജേതാക്കളായി. പള്ളിക്കര രണ്ടാം സ്ഥാനം നേടി. കബഡിയില്‍ ആണ്‍- പെണ്‍ വിഭാഗത്തില്‍ ഉദുമയാണ് ജേതാക്കള്‍. അജാനൂര്‍ രണ്ടാം സ്ഥാനം നേടി. ഹാന്‍ഡ് ബോളില്‍ പള്ളിക്കര ഒന്നും ഉദുമ രണ്ടും സ്ഥാനം നേടി.


കായികമത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍ അധ്യക്ഷനായി. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം അച്യുതന്‍, ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, ടി കെ അഹമ്മദ്ഷാഫി, എ കുഞ്ഞിരാമന്‍, സാവിത്രി ചന്ദ്രശേഖരന്‍, ആയിഷാബി, കെ വി ശോഭ, ബി ബാലകൃഷ്ണന്‍, വി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി സ്വാഗതവും പള്ളം നാരായണന്‍ നന്ദിയും പറഞ്ഞു. 
സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 





Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.