കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ത്ഥാടകരുടെ യാത്രാവിവരങ്ങള്‍ വെബ്‌സൈറ്റില്‍ നേരത്തേയറിയാം. തീര്‍ത്ഥാടകര്‍ വിമാനം കയറുന്നതിന്റെ 48 മണിക്കൂര്‍ മുമ്പുള്ള വിവരങ്ങള്‍ തുടങ്ങി മക്കയിലെ താമസസ്ഥലം, മൊബൈല്‍ നമ്പര്‍, മുറിയുടെ നമ്പര്‍ തുടങ്ങിയവയെല്ലാം കേരള ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി.
ഹജ്ജ് ക്യാംപില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ആദ്യപ്രിന്റ് പ്രേമചന്ദ്രന്‍ എം.പി. ഹജ്ജ് വോളന്റിയര്‍ക്ക് കൈമാറി. ഇ ടി മുഹമ്മദ് ബഷീര്‍ എം.പി. കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി സംബന്ധിച്ചു. www.keralahajcommittee.org.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ത്ഥാടകര്‍ക്കായി ശനിയാഴ്ച രണ്ടു വിമാനങ്ങള്‍ സര്‍വീസ് നടത്തും. 11.35നും 4.35നുമാണ് വിമാനങ്ങള്‍ പുറപ്പെടുക. 700 തീര്‍ത്ഥാടകര്‍ ഇരുവിമാനങ്ങളിലുമായി യാത്രയാവും.
വെള്ളിയാഴ്ച ഹജ്ജ് വിമാനം 25 മിനിറ്റ് നേരത്തേ 3.40ന് പുറപ്പെട്ടു. 163 പുരുഷന്‍മാരും 187 സ്ത്രീകളും ഒരു കുഞ്ഞുമുള്‍പ്പെടെ 351 പേരാണ് പുറപ്പെട്ടത്. മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ് പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.
അതേസമയം ഹജ്ജ് തീര്‍ത്ഥാടനത്തിന് ഒടുവില്‍ അവസരം ലഭിച്ചവര്‍ക്ക് ഞായറാഴ്ച ഹജ്ജ് ക്യാംപില്‍ കുത്തിവയ്പിന് സൗകര്യം ലഭിക്കും. കുത്തിവയ്‌പെടുക്കാത്തവര്‍ ബന്ധപ്പെടണം. ഫോണ്‍.9846738287.
Keywords: Malappuram, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഹജ്ജ് ക്യാംപില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ആദ്യപ്രിന്റ് പ്രേമചന്ദ്രന്‍ എം.പി. ഹജ്ജ് വോളന്റിയര്‍ക്ക് കൈമാറി. ഇ ടി മുഹമ്മദ് ബഷീര്‍ എം.പി. കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി സംബന്ധിച്ചു. www.keralahajcommittee.org.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ത്ഥാടകര്‍ക്കായി ശനിയാഴ്ച രണ്ടു വിമാനങ്ങള്‍ സര്‍വീസ് നടത്തും. 11.35നും 4.35നുമാണ് വിമാനങ്ങള്‍ പുറപ്പെടുക. 700 തീര്‍ത്ഥാടകര്‍ ഇരുവിമാനങ്ങളിലുമായി യാത്രയാവും.
വെള്ളിയാഴ്ച ഹജ്ജ് വിമാനം 25 മിനിറ്റ് നേരത്തേ 3.40ന് പുറപ്പെട്ടു. 163 പുരുഷന്‍മാരും 187 സ്ത്രീകളും ഒരു കുഞ്ഞുമുള്‍പ്പെടെ 351 പേരാണ് പുറപ്പെട്ടത്. മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ് പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.
അതേസമയം ഹജ്ജ് തീര്‍ത്ഥാടനത്തിന് ഒടുവില്‍ അവസരം ലഭിച്ചവര്‍ക്ക് ഞായറാഴ്ച ഹജ്ജ് ക്യാംപില്‍ കുത്തിവയ്പിന് സൗകര്യം ലഭിക്കും. കുത്തിവയ്‌പെടുക്കാത്തവര്‍ ബന്ധപ്പെടണം. ഫോണ്‍.9846738287.

No comments:
Post a Comment