ന്യൂഡല്‍ഹി: മുസ്ലിംകളുടെ രാജ്യസ്‌നേഹത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ബി.ജെ.പിയിലെ ആര്‍.എസ്.എസ് ലോബിക്കുള്ള മറുപടിയാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.
Keywords: Kandapuram, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയെ അടിസ്ഥാനമാക്കിയിട്ടുള്ള പദ്ധതികള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയുകയില്ലെന്നും അവ ഒരു രാഷ്ടീയ പരാജയമായിരിക്കും എന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയിലുള്ളത്.
ആര്‍.സ്.എസ്സിന്റെ നയനിലപാടുകളെ തള്ളിപ്പറഞ്ഞു കൊണ്ട് ബി.ജെ.പിയിലെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുന്നത് നല്ല കാര്യമാണ്. ആര്‍.എസ്.എസ്- വി.എച്ച്.പി നേതാക്കള്‍ ലൗ ജിഹാദ് എന്ന കേട്ട് കഥയെ അടിസ്ഥാനമാക്കി ഉത്തര്‍പ്രദേശില്‍ മുസ്ലിംകള്‍ക്കെതിരെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ലൗ ജിഹാദ് എന്താണെന്ന് അറിയില്ല എന്ന പ്രസ്താവനവുമായി ആഭ്യന്തമന്ത്രി രാജ്‌നാഥ് സിംങ് രംഗത്തെത്തിയത്.
ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധത്തിലെ പുതിയ വഴിത്തിരിവായാണ് ഇത്തരം പ്രസ്താവനകളെ രാജ്യത്തെ മുസ്ലികള്‍ നോക്കിക്കാണുന്നത്.
സങ്കുചിതമായ രാഷ്ട്രീയ അജണ്ടകള്‍ മാത്രം വെച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്ന് ബി.ജെ.പി തിരിച്ചറിഞ്ഞതിന്റെ നിരവധി സൂചനകള്‍ മോദിയുടെ 100 ദിവസത്തെ ഭരണം നല്‍കിയിട്ടുണ്ട്.
അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം കെട്ടിപ്പടുക്കുന്ന കാര്യത്തില്‍ മോഡി പിന്തുടര്‍ന്ന തീരുമാനങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്. ഭരണത്തില്‍ തുടരാനുള്ള ബി.ജെ.പിയുടെ ആഗ്രഹും ഈ വഴിക്കുള്ള പരിശ്രമങ്ങളും പാര്‍ട്ടിയെ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കുന്നതിലേക്കും ന്യൂനപക്ഷ താല്‍പര്യങ്ങളെ കൂടി ഉള്‍കൊള്ളുന്ന നയനിലപാടുകള്‍ രൂപീകരിക്കുന്നതിലേക്കും അവരെ നയിക്കുമെന്ന് പ്രതീക്ഷിക്കാം.
വിവിധ സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയം സ്വയം വിമര്‍ശനപരമായി കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് മോദിയുടെ പ്രസ്താവന. ഇപ്പോഴും മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരും ബി.ജെ.പിയിലെ നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ പാര്‍ലമെന്റ് പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയെ സശ്രദ്ധം കേള്‍ക്കണമെന്നും കാന്തപുരം പറഞ്ഞു.


No comments:
Post a Comment