പട്ടുവം: "ഒപ്പത്തിനൊപ്പം... ഇഞ്ചോടിഞ്ച്.... എന്തൊരു വരവാ ! ആരാരെ കടത്തി വെട്ടും ? " ആവേശത്തിരമാലകളില്‍ കണ്ണു നട്ടിരുന്ന നാട്ടുകാരെ ഇടയ്ക്കിടെ ത്രസിപ്പച്ച വാക്കുകളാണിത്. പുന്നമടക്കായലിലെ വള്ളം കളി മത്സരങ്ങള്‍ക്ക് മേളക്കൊഴുപ്പേകിയ ജോളി എതിരെറ്റിയും ജോസഫ് എലംകുളവുമാണ് മംഗലശേരിയിലെ വള്ളം കളിയിലും താരങ്ങളായത്.
Keywords: Kannur, Pattuvam, Vallam Kali, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ശ്വാസമടക്കി പിടിച്ച് മത്സരം കണ്ടിരുന്നവരെ തങ്ങളുടെ ചടുലമായ വാക്കുകള്‍ കൊണ്ടാണ് കമന്റേറ്റര്‍മാര്‍ കാണികളെ കയ്യിലെടുത്തു.കുട്ടനാട്ടുകാരായ ജോളിയും ജോസഫും 35 വര്‍ഷത്തോളമായി വള്ളം കളി മത്സരങ്ങളുടെ പിന്നണിയിലുണ്ട്. കാഴ്ചക്കമപ്പുറം വിജയത്തിനായി വിയര്‍പ്പൊഴുക്കുന്ന തുഴച്ചിലുകാരുരെ ശക്തി കൂട്ടുന്നതിനാണ് ഓരോ നിമിഷവും ഇവരുടെ ശ്രമം.
തുഴച്ചിലുകാരെ പ്രോത്സാഹിപ്പിക്കുന്നതിനോപ്പം തന്നെ വഞ്ചിപ്പാട്ട് പാടിയും കാഴ്ച്ചക്കാരനായി പവലിയനില്‍ നിന്ന ടി വി രാജേഷ് എംഎല്‍എയുമുണ്ടായി. ഇതോടൊപ്പം നാട്ടുകാരുടെ വള്ളം കളി ഭ്രാന്തും ആവേശവും കാണിക്കുന്നതിന് തങ്ങള് താമസിച്ചിരുന്ന വീട്ടിലെ അനുഭവങ്ങളും രസകരമായി ജോളി അവതരിപ്പിച്ചു. ""കൈ കുഴഞ്ഞാലും കാല്‍കുഴഞ്ഞാലും ശക്തി കുറയില്ല, അവര്‍ മുന്നോട്ട് കുതിക്കുകയാണ്. കുതിപ്പിന് ശക്തി കൊടുക്കാന്‍ എഴുന്നേറ്റു നിന്നാണ് അമരക്കാരന്‍ തുഴയുന്നത്. ആരാവും വിജയി ? എകെജി അല്ല മായിച്ച അതുമല്ല കൃഷ്ണ പിള്ള...'' കലാശത്തില്‍ എത്തുമ്പോഴും ജോളിയുടെയും ജോസഫിന്റെയും ശബ്ദം ഇടവേളകളില്ലാതെ തുടരുന്നു.
ജലമേള പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. സിനിമാതാരം സലിംകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള, നഗരസഭ ചെയര്‍മാന്‍ റംലപക്കര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ സാവിത്രി, സി വി കുഞ്ഞിരാമന്‍, കെ കരുണാകരന്‍, കല്ലിങ്കീല്‍ പത്മനാഭന്‍, സി വി നാരായണന്‍, എം ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഡി ഹരിദാസന്‍ സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനത്തില്‍ ടി വി രാജേഷ് എംഎല്‍എ സമ്മാനം നല്‍കി. പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ടി ലത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുതോമസ്, പി ടി രുഗ്മിണി, പി ബാലകൃഷ്ണന്‍, വി രാഘവന്‍, എ രാജേഷ് എന്നിവര്‍ സംസാരിച്ചു. ആനക്കീല്‍ ചന്ദ്രന്‍ സ്വാഗതവും ടി ടി സുരേഷ് നന്ദിയും പറഞ്ഞു. ഏഷ്യന്‍ മെഡല്‍ താരം ജോണ്‍സണ്‍ സേവ്യറിന്റെ കയാക്കിങ് പ്രദര്‍ശനം, ജലസാഹസിക പ്രകടനം, വഞ്ചിപ്പാട്ട്, കരിമുരുന്ന് പ്രയോഗം എന്നിവയുമുണ്ടായി.


No comments:
Post a Comment