Latest News

ഐഫോണ്‍ 6 യു.എ.യില്‍ എത്തി; രാത്രിയിലും നീണ്ട ക്യൂ

malabarflash
ദുബൈ:സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ പുതിയ തരംഗമായി മാറിയ ആപ്പിള്‍ ഐഫോണ്‍ 6 സീരിസ് ശനിയാഴ്ച യു.എ.ഇ വിപണിയില്‍ ഒൗദ്യോഗിക കാല്‍വെപ്പ്. ദുബൈയിലെ വിവിധ ഷോപ്പുകളിലും ഓണ്‍ലൈന്‍ വഴിയും ഓര്‍ഡര്‍ നല്‍കി ഐ ഫോണ്‍ 6 ലും 6 പ്ളസ്സിലും കണ്ണു വെച്ച് കാത്തിരിക്കുന്നവര്‍ ആയിരങ്ങളാണ്. വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിക്ക് തന്നെ ദുബൈയിലെ പ്രമുഖ ഷോപ്പിങ് മാളുകളിലെ കൗണ്ടറുകളില്‍ ഫോണ്‍ വില്‍പ്പനക്ക് എത്തിയിരുന്നു. 

ആവശ്യക്കാര്‍ ഏറെ ആണെങ്കിലും റീട്ടെയില്‍ ഷോപ്പുകാര്‍ക്ക് വളരെ കുറഞ്ഞ അളവിലാണ് ഫോണ്‍ ലഭ്യമായിട്ടുള്ളത്. 

ദുബൈ മാള്‍, എമിറേറ്റ്സ് മാള്‍, ദേര സിറ്റി സെന്‍റര്‍, ഒയാസിസ് സെന്‍റര്‍, ഡല്‍മ മാള്‍, മിര്‍ദിഫ് സിറ്റി സെന്‍റര്‍, ഷാര്‍ജ ബിഗ് ബോക്സ്, എന്നിവിടങ്ങളിലും ജെമ്പോ,ആക്സിയം,ഇ മാക്സ്, തുടങ്ങിയ പ്രമുഖ ഇലക്ട്രോണിക് ഷോപ്പുകളിലും ഐഫോണ്‍ വില്‍പനക്കത്തെി. പലയിടത്തും വാങ്ങാനത്തെിയവരുടെ നീണ്ട ക്യൂ ആയിരുന്നു.ദുബൈ മീഡിയ സിറ്റിയിലെ ‘ഡു’ ഓഫീസില്‍ രാത്രി 12 മണിക്ക് വിതരണം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സ്ത്രീകളടക്കമുള്ളവര്‍ ‘ക്യൂ’നിന്നു. 

ഇക്കഴിഞ്ഞ 10ന് കാലിഫോര്‍ണിയയില്‍ പുറത്തിറക്കിയ ഉടനെ തന്നെ യു.എ.ഇയില്‍ ആവശ്യക്കാരുടെ വന്‍ ഒഴുക്കാണ് കണ്ടതെന്ന് വിതരണക്കാര്‍ പറയുന്നു. യു.എ.ഇ.യില്‍ 16 ജി.ബി.യുടെ ഐ ഫോണ്‍ 6 ന് 2,599 ദിര്‍ഹവും 64 ജി.ബിക്ക് 2,999 ദിര്‍ഹവുമായിരിക്കും വില. 128 ജി.ബിക്ക് 3,399 ദിര്‍ഹം നല്‍കേണ്ടിവരും. ഐ ഫോണ്‍ 6 പ്ളസില്‍ 16 ജി.ബിക്ക് 2,999, 64 ജി.ബിയുടേതിന് 3,399, 128 ജി.ബിക്ക് 3,799 ദിര്‍ഹം എന്നിങ്ങനെയാണ് വില. ഐ ഫോണ്‍ 6 മോഡല്‍ 4.7 ഇഞ്ച് സ്ക്രീനുമായാണ് ഇറങ്ങിയത്. 6 പ്ളസിന്‍റേത് 5.5 ഇഞ്ച് ആണ്. രണ്ട് മോഡലുകളും സില്‍വര്‍, ഗോള്‍ഡ്, ഗ്രേ നിറങ്ങളില്‍ ലഭ്യമാണ്.
അതേസമയം ദുബൈയിലെ ചില ഷോപ്പുകളില്‍ ഫോണ്‍ നേരത്തെ എത്തിയിട്ടുണ്ട്. എത്രയും നേരത്തെ ആപ്പിള്‍ ഫോണ്‍ സ്വന്തമാക്കി ഫോട്ടോയെടുത്ത് സോഷ്യല്‍ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വെമ്പുന്ന നിരവധി പേര്‍ ഇത്തരം ഷോപ്പുകളില്‍ നിന്ന് വന്‍ വിലകൊടുത്ത് ഫോണ്‍ സ്വന്തമാക്കി കഴിഞ്ഞു. അറബ് വംശജര്‍ തന്നെയാണ് മുന്നിലുള്ളത്. ലോഞ്ചിങ്ങിനു മുമ്പ് തന്നെ സ്റ്റോക്ക് ലഭിച്ചതിനാല്‍ ഇതിനകം തന്നെ അയ്യായിരത്തിലധികം ഐ ഫോണ്‍ 6 വിറ്റഴിച്ചതായി ദുബൈയിലെ ട്രേഡിങ് ഏജന്‍സികള്‍ പറയുന്നു. 

അമേരിക്കയിലെ ലോഞ്ചിങ് കഴിഞ്ഞ് 24 മണിക്കൂറിനകം തന്നെ ഇത്തരം ഏജന്‍സികള്‍ അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് ഐഫോണ്‍ ദുബൈയില്‍ എത്തിച്ചിരുന്നെന്ന് ദുബൈയിലെ ലെറ്റ്സ് ടാങ്കോ ട്രേഡിംഗ് ഏജന്‍സിയിലെ റബിന്‍ റഹീം പറഞ്ഞു. 5000 മുതല്‍ 7500 ദിര്‍ഹം വരെയായിരുന്നു വില. ഐ ഫോണുകള്‍ പരസ്പരം വീഡിയോ കാള്‍ ചെയ്യാനുള്ള ‘ഫേസ് ടൈം’ സൗകര്യം യു.എ.ഇയില്‍ ഇറങ്ങുന്ന ഫോണുകളില്‍ ഇല്ല്ള എന്നതാണത്രേ വന്‍ തുക കൊടുത്ത് മറ്റിടങ്ങളില്‍ നിന്ന് ഫോണ്‍ സ്വന്തമാക്കാന്‍ ആളുകളെ പ്രേരിപ്പിച്ചത്.





Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.