Latest News

കണ്ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് നാല്പതോളം പേര്‍ക്ക് പരിക്ക്‌

കണ്ണൂര്‍: കൂത്തുപറമ്പ് നിര്‍മലഗിരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്കു പരിക്ക്. രാവിലെ 7.15ഓടെ നിര്‍മലഗിരി കോളജ് ഇറക്കത്തിലായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇരിട്ടിയില്‍ നിന്നും തലശേരിയിലേക്കു പോകുകയായിരുന്ന ഗീതാലക്ഷ്മി ബസും തലശേരിയില്‍ നിന്നും ഇരിട്ടി വഴി മാട്ടറയിലേക്കു പോയ വിക്രാന്ത് ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

അപകടത്തിന് പിന്നാലെ ഒരു ബസില്‍ നിന്നും പുക ഉയര്‍ന്നത് ഏറെനേരം പരിഭ്രാന്തിപരത്തി. ഇതിനെത്തുടര്‍ന്ന് ബസിന്റെ എന്‍ജിന്റെ ടെര്‍മിനല്‍ ബന്ധവും ഡീസല്‍ ബന്ധവും ഫയര്‍ഫോഴ്‌സ് വിച്ഛേദിച്ച് തീപിടിത്തം ഒഴിവാക്കി. 

കൂത്തുപറമ്പില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.