കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി എം.പി. ജാഫറിനെ പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തിരഞ്ഞെടുത്തു.
കാഞ്ഞാങ്ങാട്ടെ ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ മുസ്ലിം ലീഗ് ശുപാര്‍ശയനുസരിച്ച് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ജാഫറിനെതിരെ കൈകൊണ്ട മറ്റു അച്ചടക്ക നടപടികള്‍ സംസ്ഥാന കമ്മിറ്റി പിന്‍വലിക്കുകയും ജാഫറിന്റെ സ്ഥാനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മണ്ഡലം കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
ഇതനുസരിച്ച് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന എം.ഇബ്രാഹീമിനെ ട്രഷറര്‍ ആയും സെക്രട്ടറിയായിരുന്ന യു.വി.ഹസൈനാറിന്റെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്ത് സെക്രട്ടറിയായി ഇടക്കാല ട്രഷറര്‍ സി.കെ. റഹ്മത്തുല്ലയെയും തിരഞ്ഞെടുത്തു.
അതേ സമയം ജാഫറിനെ തിരിച്ചെടുത്ത നടപടിയില്‍ മുസ്ലിം ലീഗിലെ പ്രദേശിക ഘടകങ്ങളും യൂത്ത് ലീഗിലും ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. മുസ്ലിം ലീഗിന്റെ മദ്യനയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ വെറും നാല് മാസത്തെ സസ്‌പെന്‍ഷനിലൂടെ അച്ചടക്ക നടപടി സ്വീകരിച്ചു എന്ന് വരുത്തിത്തീര്‍ക്കുകയാണുണ്ടായത്. ഇതിനെതിരെയാണ് ഇപ്പോള്‍ ചില കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
യോഗത്തില്‍ എം.ഇബ്രാഹീം സ്വാഗതം പറഞ്ഞു, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കുഞ്ഞാമദ് കല്ലൂരാവി, ഏ.പി.ഉമ്മര്‍,കെ.മുഹമ്മദ്കുഞ്ഞി ബദരിയ നഗര്‍, ടി.കെ.ഇബ്രാഹീം, വണ്‍ ഫോര്‍ അബ്ദുറഹിമാന്‍, മുഹമ്മദ്കുഞ്ഞി മാഹിന്‍,കെ.പി.മുഹമ്മദ്, റഹമാന്‍ അമ്പലത്തറ, ഹഖീം മീനാപ്പീസ്, ശംസുദ്ധീന്‍ കൊളവയല്‍,ആബിദ് ആറങ്ങാടി, കരീം കുശാല്‍ നഗര്‍,ഇബ്രാഹിം പാലാട്ട്, പി.ഏ.റഹ്മാന്‍,എ.ഉമ്മര്‍,എം.എം.അബ്ദുറഹിമാന്‍, മുഹമ്മദ് കുഞ്ഞി പടന്നക്കാട്, കെ.കെ.അമീര്‍, സത്താര്‍ മൗലവി, ബി.അബ്ദുല്‍ ശുക്കൂര്‍ ഹാജി, ബഷീര്‍ ചിത്താരി, തെരുവത്ത് മൂസ ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി,പി.എം.എ. അസീസ്, കെ.ശംസുദ്ധീന്‍, എന്‍.പി. മുസ്തഫ, കെ.എം.മുഹമ്മദ് കുഞ്ഞി, കെ.പി. അബ്ദുറഹിമാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.കെ.റഹമത്തുല്ല നന്ദി പറഞ്ഞു.

Keywords: Kasaragod News. Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment