മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ലക്ഷ്മണ്‍റാവു ധോബ്‌ലിക്കെതിരെ മാനഭംഗത്തിന് കേസ്. 42 കാരിയുടെ പരാതിയെ തുടര്‍ന്നാണ് ലക്ഷ്മണ്‍റാവുവിനെതിരെ പൊലീസ് കേസെടുത്തത്.
2011 മുതല്‍ 2013 വരെ നിരന്തരമായി തന്നെ ലക്ഷ്മണ്‍റാവു പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. തന്റെ ചില ചിത്രങ്ങള്‍ റാവു എടുത്തെന്നും ഇവര്‍ പറയുന്നു. പൊലീസില്‍ പരാതിപ്പെട്ടാല്‍ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. മുംബൈയിലെ ഒരു ലോ കോളജില്‍ ക്ലര്‍ക്കാണ് പരാതിക്കാരി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ഡപ്യൂട്ടി കമ്മീഷ്ണര്‍ ബാല്‍സിങ് രജ്പുത് അറിയിച്ചു. ഭീഷണിപ്പെടുത്തല്‍, മാനഭംഗം എന്നീ കുറ്റങ്ങളാണ് ലക്ഷ്മണ്‍റാവുവിനെതിരെ ചുമത്തിയിട്ടുള്ളത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
2011 മുതല്‍ 2013 വരെ നിരന്തരമായി തന്നെ ലക്ഷ്മണ്‍റാവു പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. തന്റെ ചില ചിത്രങ്ങള്‍ റാവു എടുത്തെന്നും ഇവര്‍ പറയുന്നു. പൊലീസില്‍ പരാതിപ്പെട്ടാല്‍ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. മുംബൈയിലെ ഒരു ലോ കോളജില്‍ ക്ലര്‍ക്കാണ് പരാതിക്കാരി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ഡപ്യൂട്ടി കമ്മീഷ്ണര്‍ ബാല്‍സിങ് രജ്പുത് അറിയിച്ചു. ഭീഷണിപ്പെടുത്തല്‍, മാനഭംഗം എന്നീ കുറ്റങ്ങളാണ് ലക്ഷ്മണ്‍റാവുവിനെതിരെ ചുമത്തിയിട്ടുള്ളത്.

No comments:
Post a Comment