പട്‌ന: ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ മനംനൊന്ത് യുവാവ് ഭാര്യയുമായി വഴക്കിട്ട ശേഷം സ്വന്തം ജനനേന്ദ്രിയം മുറിച്ചെറിഞ്ഞു. ബിഹാറിലെ സിവാന്‍ ജില്ലയില്‍ ഖോജ്വ ഗ്രാമത്തിലാണ് സംഭവം. ഖത്തറില്‍ ജോലി ചെയ്യുന്ന യുവാവ് ഒരു മാസത്തെ അവധിക്കത്തെിയാണ് കടുംകൈ ചെയ്തത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രണ്ടാമത്തേതും പെണ്‍കുഞ്ഞായതിനെ ചൊല്ലി ഭാര്യയുമായി ദീര്‍ഘ നേരം വഴക്കിട്ട 30കാരന്‍ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം ഛേദിക്കുകയായിരുന്നുവത്രേ.
ആണ്‍കുട്ടികള്‍ ജനിക്കാത്തതിനാല്‍ ഇയാള്‍ ഭാര്യയെ ശകാരിക്കുന്നത് പതിവായിരുന്നുവത്രേ. ഇങ്ങനെ കഴിഞ്ഞ ദിവസവും ഭാര്യയുമായി ഇതേച്ചൊല്ലി വഴക്കിട്ടു. ഭാര്യയുടെ ഭാഗത്തു നിന്നും കടുത്ത വാക്കുകള്‍ ഉണ്ടായതോടെ കോപാകുലനായി യുവാവ് കത്തിയെടുത്ത് സ്വന്തം ലിംഗം മുറിക്കുകയായിരുന്നു.
ചോരവാര്‍ന്ന് അവശ നിലയിലായ യുവാവിനെ ഉടനെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


No comments:
Post a Comment