കാസര്‍കോട്: സ്വര്‍ണക്കട്ടി നല്‍കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിളിച്ചു കൊണ്ടു പോയി വ്യാജ സ്വര്‍ണ്ണം നല്‍കി ലക്ഷങ്ങള്‍ തട്ടുന്ന സംഘം വിലസുന്നു.
എളുപ്പത്തില്‍ പണമുണ്ടൊക്കാന്നെ മോഹത്തില്‍ ഇത്തരം തട്ടിപ്പിനിരയാകുന്നവര്‍ മാനക്കേട് കാരണം പരാതി നല്‍കാത്തത് സംഘത്തിന് കൂടുതല്‍ തട്ടിപ്പിന് അവസരമുണ്ടാക്കുന്നു.
ഇത്തരത്തില്‍ തട്ടിപ്പിനരയായ തളങ്കര സ്വദേശി കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയതോടെ തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്നാണ് സൂചന
കാഞ്ഞങ്ങാട്ട് ഫാന്‍സി കട നടത്തുന്ന തളങ്കരയിലെ ഷഹനാസിന്‍റെ 4 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ഷഹനാസ് സംഭവം വിവരിക്കുന്നതിങ്ങനെ: ഒരു വര്‍ഷം മുമ്പ് ഫാന്‍സിക്കടയില്‍ വെച്ച് അവിടുത്തെ ജീവനക്കാരന്‍റെ മൊബൈലിലേക്ക് ഡല്‍ഹിയില്‍ നിന്ന് ഒരു കോളെത്തി. ഡല്‍ഹിയിലെ ഫരീദാബാദില്‍ നിന്നാണ് വിളിക്കുന്നതെന്നും തങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പറമ്പ് കുഴിയെടുക്കുന്നതിനിടയില്‍ സ്വര്‍ണക്കട്ടി കിട്ടിയെന്നും ആരും അറിയാതെ ഇത് സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് പറഞ്ഞത്. ഒരു മാസത്തോളം ഫോണ്‍ വിളി തുടര്‍ന്നു.

അഞ്ചു കിലോ സ്വര്‍ണമുണ്ടെന്നും പത്ത് ലക്ഷം രൂപക്ക് നല്‍കാമെന്നുമാണ് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഷഹനാസും ജീവനക്കാരനും മറ്റൊരു സുഹൃത്തുമായി ഫരിദാബാദിലെത്തി. അവിടെ ഒരു ചെറിയ വീട്ടിലേക്കാണ് ഇവരെ കൊണ്ടുപോയത്. പിന്നീട് സ്വര്‍ണക്കട്ടി കാണിച്ചു. അതില്‍ നിന്ന് ഒരു കഷ്ണം മുറിച്ചു നല്‍കുകയും ചെയ്തു. ഇതിന് പണം വാങ്ങിയില്ല. നാട്ടില്‍ കൊണ്ടുപോയി പരിശോധിച്ച ശേഷം വന്നാല്‍ മതിയെന്നാണ് പറഞ്ഞത്.
സ്വര്‍ണക്കഷ്ണവുമായി ഷഹനാസും കൂട്ടുകാരും കാസര്‍കോട്ടെത്തി ഒരു ജ്വല്ലറിയില്‍ നല്‍കി. 14,000 രൂപ ലഭിച്ചു. ഇതോടെ ഷഹനാസിന് വിശ്വാസ്യതയേറി. പിന്നീട് കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന തുകയുമായി കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെത്തി 4 ലക്ഷം രൂപ നല്‍കുകയായിരുന്നു. സ്വര്‍ണക്കട്ടി നാട്ടില്‍ കൊണ്ടുവന്ന് ജ്വല്ലറിയില്‍ കാണിച്ചപ്പോഴാണ് ചെമ്പാണെന്ന് മനസ്സിലായത്. അതിന് ശേഷം നേരത്തെ വിളിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
Keywords: Kasaragod, Gold, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment