കോഴിക്കോട്: അമേരിക്കന്‍ സന്ദര്‍ശനത്തിന് പാര്‍ട്ടി വിലക്ക് നിലനില്‍ക്കെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ അമേരിക്കയുടെ ആതിഥേയത്വം സ്വീകരിച്ചു. ന്യുയോര്‍ക്കില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാനാണ് സുബൈര്‍ അമേരിക്കയിലേക്ക് പുറപ്പെട്ടത്.
ഗാസയിലെ അമേരിക്കന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ലീഗ് എംഎല്‍എമാരുടെ അമേരിക്കന്‍ സന്ദര്‍ശനം നേരത്തെ പാര്‍ട്ടി വിലക്കിയിരുന്നു.
യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോത്ഭഗാം സംഘടിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന രാഷ്ട്രീയ നേതാക്കളില്‍ അമേരിക്കയുടെ സ്വാധീനം വളര്‍ത്തുകയും അമേരിക്കയുടെ നയങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റാണ് വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി കെ സുബൈര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനായി ബുധനാഴ്ച അമേരിക്കയിലേക്ക് പുറപ്പെട്ടു.
മൂന്നാഴ്ച നീളുന്ന അമേരിക്കയിലെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം യൂത്ത് ലീഗ് നേതൃത്വത്തെയോ മുസ്ലിം ലീഗ് നേതൃത്വത്തെയോ സുബൈര്‍ അറിയിച്ചിട്ടില്ല.
വിദശ സര്‍ക്കാരുകളുടെ ഔദ്യോഗിക ക്ഷണം ലഭിക്കുന്നവര്‍ക്ക് സംസ്ഥാന യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കുന്ന ഒരു ലക്ഷം രൂപയും സുബൈര്‍ കൈപ്പറ്റിയിട്ടുണ്ട്.
ഗസ്സ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് എംഎല്‍എമാരുടെ അമേരിക്കന്‍ സന്ദര്‍ശനം പാര്‍ട്ടി വിലക്കിയിരുന്നു. പാര്‍ട്ടി അതേ നിലപാട് തുടരുമ്പോള്‍ തന്നെയാണ് സംഘടനയില്‍ പ്രധാനപ്പെട്ട ഒരു പദവി വഹിക്കുന്ന സുബൈര്‍ അമേരിക്കയുടെ ക്ഷണം സ്വീകരിച്ചത്.
രണ്ടാഴ്ച നാട്ടില്‍ ഉണ്ടാകില്ലെന്ന് മാത്രമാണ് സുബൈര്‍ സംഘടനയെ അറിയിച്ചിരുന്നത്. സുബൈറിന്റെ നടപടി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതാണെന്ന അഭിപ്രായം സംഘടനയില്‍ ഉയര്‍ന്നിട്ടുണ്ട്. സംഘടനയെ അറിയിക്കാതെ അമേരിക്ക സന്ദര്‍ശിച്ചത് സംബന്ധിച്ച് സുബൈറില്‍ നിന്നും പാര്‍ട്ടി വിശദീകരണം ചോദിച്ചേക്കും.
Keywords: Kerala News, Youth Leegu, CK Subair, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment