കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ ഉബൈദ് ദിനം ഒക്‌ടോബര്‍ 11ന് തളങ്കര മുസ്‌ലിം ഹൈസ്‌ക്കൂളില്‍ നടക്കും. ഒ.എസ്.എയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
കവിയരങ്ങ്, മഹാകവി ഉബൈദിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം, ഉബൈദ് ഗാനങ്ങളുടെ സംഗിതാവിഷ്‌ക്കാരം, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിക്കും. സാംസ്‌ക്കാരിക-സാഹിത്യരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
ഉബൈദ് ദിനാചരണത്തിന് റഹ്മാന്‍ തായലങ്ങാടി, ടി.ഇ.അബ്ദുല്ല, യഹ്‌യ തളങ്കര തുടങ്ങിയവര്‍ അടങ്ങിയ സംഘാടക സമിതി രൂപീകരിച്ചു.
വെല്‍ഫിറ്റ് അനക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍, വിനോദ്കുമാര്‍ പെരുമ്പള, രവീന്ദ്രന്‍ പാടി ഓണകവിതള്‍ ആലപിച്ചു. പി.എസ്.ഹമീദ്, ടി.എ.ഷാഫി,മുജീബ് അഹമ്മദ്, അഡ്വ.ബി.എഫ്.അബ്ദുല്‍റഹ്മാന്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ഇബ്രാഹിം ചെര്‍ക്കള, പി.ഇ.എ.റഹ്മാന്‍, മധൂര്‍ ഷെരീഫ്, ഇബ്രാഹിം അങ്കോല, അഹമ്മദലി കുമ്പള, ഉസ്മാന്‍ കടവത്ത് പങ്കെടുത്തു.
സെക്രട്ടറി അഷറഫലി ചേരങ്കൈ സ്വഗാതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.
Keywords: Kasaragod, T Ubaid, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment