കൊണ്ടോട്ടി: സ്വകാര്യ ഹജ്ജ് ഗ്രൂപ് ട്രാവല്‍ ഏജന്‍സിയില്‍ ടിക്കറ്റിന് പണം അടക്കാത്തതിനാല്‍ യാത്രക്കത്തെിയ തീര്‍ഥാടകര്‍ വലഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ജിദ്ദക്ക് പുറപ്പെടാന്‍ എത്തിയ നൂറോളം തീര്‍ഥാടകരാണ് കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് പൊല്ലാപ്പിലായത്.
1,87,60,000 രൂപയോളം ടിക്കറ്റിനത്തില്‍ കിട്ടാനുള്ളതിനാല്‍ ഹജ്ജ് ഗ്രൂപ് ടിക്കറ്റ് ഏല്‍പ്പിച്ച ട്രാവല്‍ ഏജന്‍സി തീര്‍ഥാടകര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ സമ്മതിച്ചില്ല. പാലക്കാട്ടെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പാണ് തീര്‍ഥാടകരില്‍നിന്ന് 3,70,000 രൂപ വാങ്ങിയത്.
കരിപ്പൂരിലത്തെിയ ശേഷമാണ് തീര്‍ഥാടകര്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
ഇവര്‍ക്കൊപ്പം എത്തിയ ബന്ധുക്കള്‍ ബഹളംവെച്ചു. അവസാനം ഹജ്ജ് ഗ്രൂപ്പുമായി ബന്ധപ്പെട്ടവര്‍ കരിപ്പൂരിലത്തെി. തങ്ങളുടെ ഉടമസ്ഥതയിലുള്ള രേഖകള്‍ ട്രാവല്‍ ഏജന്‍സിയില്‍ ഏല്‍പ്പിച്ച് കരാറില്‍ ഒപ്പിട്ട ശേഷമാണ് ടിക്കറ്റ് വാങ്ങി തീര്‍ഥാടകരെ ഏല്‍പ്പിച്ചത്.

Keywords: Hajj news, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment