Latest News

ഗണോശോത്സവം: ഹര്‍ത്താലില്‍ നിന്നും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളെ ഒഴിവാക്കി

കാസര്‍കോട്: ചൊവ്വാഴ്ച ആര്‍എസ്എസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ നിന്നും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളെ ഒഴിവാക്കി. ക്ഷേത്രങ്ങളില്‍ ഗണോശോത്സവ പരിപാടി നടക്കുന്നതിനാലാണ് രണ്ട് താലൂക്കുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയത്.

കണ്ണൂര്‍ തലശേരി ഡയമണ്ട് മുക്കിലുണ്ടായ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ തലശ്ശേരി കതിരൂര്‍ സ്വദേശി എളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആര്‍എസ്എസ് നേതൃത്വം ആഹ്വാനം ചെയ്തത്.



Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.