കാഞ്ഞങ്ങാട് : മായം ചേര്‍ത്ത നേന്ത്രക്കായ ചിപ്‌സ് വില്‍പ്പന നടത്തിയ കേസില്‍ കൂള്‍ബാര്‍ ഉടമയെയും ജീവനക്കാരെയും 500 രൂപ വീതം പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. അജാനൂര്‍ തെക്കേ പുറത്തെ കൂള്‍ബാറിന്റെ ഉടമയായ പയ്യന്നൂര്‍ സ്വദേശി കെ നിയാസ് (32), ജീവനക്കാരായ കാഞ്ഞങ്ങാട് ടി ബി റോഡിലെ സി പി നിയാസ് (48), കൊയിലാണ്ടിയിലെ കെ രാധാകൃഷ്ണന്‍ (38) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്.
2010 ജൂണ്‍ 9 ന് കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കെ നിയാസിന്റെ കൂള്‍ബാറില്‍ പരിശോധന നടത്തുകയും മായം ചേര്‍ത്ത മൂന്ന് പാക്കറ്റ് നേന്ത്രക്കായ ചിപ്‌സ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ ചിപ്‌സ് രാസപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മനുഷ്യ ശരീരത്തിന് ഹാനികരമാകുന്ന തരത്തില്‍ കളര്‍ അമിതമായി ചേര്‍ത്തതായി വ്യക്തമായി.
ഇതേ തുടര്‍ന്ന് ചിപ്‌സില്‍ മായം ചേര്‍ത്തതിനും വില്‍പ്പന നടത്തിയതിനും കൂള്‍ബാര്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോടതിയില്‍ നടന്ന ഈ കേസിന്റെ വിചാരണ വേളയില്‍ ചിപ്‌സില്‍ മായം ചേര്‍ത്തത് കൂള്‍ബാര്‍ ഉടമയും ജീവനക്കാരുമാണെന്ന് തെളിയിക്കാന്‍ സാധിച്ചില്ല.
അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട സെക്ഷനില്‍ നിന്ന് ഇവരെ ഒഴിവാക്കുകയും മായം ചേര്‍ത്ത ചിപ്‌സ് വില്‍പ്പന നടത്തി എന്ന സെക്ഷനില്‍ മാത്രം പ്രതികളെ ശിക്ഷിക്കുകയുമായിരുന്നു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment