കരിവെള്ളൂര്‍: ബി ജെ പി യുടെ ജനശക്തി യാത്രക്ക് സൗണ്ട് സിസ്റ്റം നല്‍കിയ ലൈറ്റ് ആന്‍ഡ് സൌണ്ടിന് തീയിട്ടു. ചൊവ്വാഴ്ച രാത്രി കരിവെള്ളൂര്‍ പ്രദീപ് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സിന്റെ ഓണക്കുന്നിലുള്ള ശാഖയ്ക്കാണ് തീയിട്ടത്.
ഷട്ടര്‍ കുത്തിത്തുറന്ന് ഡീസല്‍ ഒഴിച്ച് തീ കൊളുത്തിയെന്നാണ് കരുതുന്നത്. സ്ഥാപനത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രധാന ബോര്‍ഡും നശിപ്പിച്ചു.
കൊലപാതകത്തിനും അക്രമങ്ങള്‍ക്കുമെതിരെ സമാധാനം,സ്വാതന്ത്ര്യം, വികസനം എന്ന മുദ്രാവാക്യമുയര്‍ത്തി ബി ജെ പി സംസ്ഥാന നേതാക്കള്‍ ഉദുമ പാലക്കുന്നില്‍ നിന്നും ആരംഭിച്ച വടക്കന്‍ മേഖലാ ജനശക്തി യാത്രയുടെ വാഹനങ്ങള്‍ക്ക് ശബ്ദവും വെളിച്ചവും കരിവെള്ളൂരിലെ സി പി എം പ്രവര്‍ത്തകന്‍ യു നാരായണന്റെ ഉടമസ്ഥതയിലുള്ള പ്രദീപ് ലൈറ്റ് ആന്‍ഡ് സൗണ്ട് ആണ് നല്‍കി വരുന്നത്.

ബുധനാഴ്ച രാവിലെ കരിവെള്ളൂര്‍ ഓണക്കുന്നില്‍ പെരളം റോഡ് ജംഗ്ഷനില്‍ ബി ജെ പി യുടെ ജനശക്തി യാത്രക്ക് സ്വീകരണ യോഗത്തിന് സൗണ്ട് ഒരുക്കാനായി ദേശീയ പാതയോരത്തെ കട തുറക്കാനെത്തിയപ്പോളാണ് തീയിട്ട വിവരം ഉടമയറിയുന്നത്. ഒട്ടേറെ വാടക സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
സംഭവമറിഞ്ഞ് ജനശക്തി യാത്രയുടെ കരിവെള്ളൂരിലെ സ്വീകരണം കഴിഞ്ഞയുടന്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരനും,കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ രഞ്ജിത്തും മറ്റ് ബി ജെ പി നേതാക്കളും പ്രദീപ് സൗണ്ട് സന്ദര്‍ശിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment