Latest News

ചെറുവത്തൂരില്‍ പര്‍ദ്ദ ഷോപ്പുടമയ്ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമം

ചെറുവത്തൂര്‍: പര്‍ദ്ദ ഷോപ്പുടമയ്ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമം. ചെറുവത്തൂരിലെ മിസ്ബ പര്‍ദ്ദാ സെന്റര്‍ ഉടമയും ചെറുവത്തൂര്‍ കടങ്കോടിലെ ക്വട്ടേഴ്‌സില്‍ താമസക്കാരനുമായ മേല്‍പ്പറമ്പയിലെ ഷെരീഫ് (42) ആണ് അക്രമത്തിന് ഇരയായത്. ബുധനാഴ്ച വൈകിട്ട് 7.30 ഓടെയാണ് സംഭവം. പരിക്കേററ ഷെരീഫിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് ഷെരീഫിന്റെ അനുജന്‍ അബ്ദുല്‍റഹിമാന്‍ നടത്തുന്ന പര്‍ദ്ദ കടയില്‍ നിന്നും അവിടെ ജോലി ചെയ്യുന്ന പയ്യങ്കൈയിലെ യുവതിയുടെ കൈയ്യില്‍ ചെറുവത്തൂരിലെ ഷോപ്പില്‍ ഏല്‍പ്പിക്കാന്‍ പുതിയ പര്‍ദ്ദ കൊടുത്തയച്ചിരുന്നു. ഈ പര്‍ദ്ദയുമായി യുവതി ചെറുവത്തൂരിലെ മിസ്ബാ പര്‍ദ്ദ ഷോപ്പില്‍ എത്തുമ്പോള്‍ ഷെരീഫ് കടയടച്ച് മഗ്‌രിബ് നിസ്‌കാരത്തിനായി പളളിയില്‍ പോയിരുന്നു. ഇതിനാല്‍ യുവതി പര്‍ദ്ദയുമായി വീട്ടിലേക്ക് പോയി. 

പളളിയില്‍ നിന്നെത്തിയ ഷെരീഫ് യുവതിയുടെ വീട്ടിലെത്തി പര്‍ദ്ദ വാങ്ങി കടയിലേക്ക് വരുന്നതിനിടയില്‍ ചെറുവത്തൂര്‍ പയ്യങ്കൈയില്‍ വെച്ച് ഫാറൂഖ് എന്നയാളുടെ നേതൃത്വത്തിലുളള സംഘം ഷെരീഫിനെ തടഞ്ഞുവെയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. 

മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം അക്രമി സംഘം തന്നെ ഷെരീഫ് താമസിക്കുന്ന ക്വട്ടേഴ്‌സില്‍ എത്തിച്ച് പണം ആവശ്യപ്പെട്ടതായും പണം തന്നില്ലെങ്കില്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഷെരീഫ് പറഞ്ഞു. ഭയന്ന് വീട്ടുകാര്‍ നിലവിളിച്ചപ്പോള്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞ് ബന്ധുക്കളെത്തിയാണ് ഷെരീഫിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെ കുറിച്ച് ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.