Latest News

മുളിയാറില്‍ 4 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം പിടികൂടി

കാസര്‍കോട്: ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് കാസര്‍കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ നാലുലക്ഷം രൂപയുടെ വൈദ്യുതി മോഷണം പിടികൂടി. ചെര്‍ക്കള ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുളിയാര്‍ കോട്ടൂരിലെ മൊയ്തുവിന്റെ വീട്ടില്‍നിന്നാണ് വൈദ്യുതി മോഷണം പിടികൂടിയത്. 

സര്‍വീസ് വയര്‍ മീറ്ററിലെത്തുംമുമ്പ് വീടിന്റെ ഭിത്തിയോടുചേര്‍ത്ത് മുറിച്ചുമാറ്റി നേരിട്ട് കണക്ഷനെടുത്ത് ഉപയോഗിക്കുകയായിരുന്നു. റീഡിങ് എടുക്കാനായി ജീവനക്കാരനെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുമാത്രം ഇയാള്‍ മീറ്ററിലേക്ക് വൈദ്യുതി കടത്തിവിടും. ഇത്തരത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനെ കബളിപ്പിച്ച് ലക്ഷങ്ങളുടെ വൈദ്യുതിയാണ് ഇയാള്‍ മോഷ്ടിച്ചത്.



Keywords: Kasaragod, KSEB,  Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.