ചെര്‍ക്കള: അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അഭിപ്രായപ്പെട്ടു.
ചെര്‍ക്കള ഐ മാക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയങ്ങള്‍ പൂര്‍ണമായും ജനപക്ഷമാണ്. അതില്‍ ഒന്നാണ് മദ്യനിരോധനം. ഇത് പെട്ടെന്നെടുത്ത തീരുമാനമല്ല. കെ. കരുണാകരനില്‍ നിന്നും ആരംഭിച്ചു എ.കെ. ആന്റണിയിലൂടെ ഉമ്മന്‍ചാണ്ടിയിലെത്തി നില്‍ക്കുകയാണിത്.
യുവതയെ ഇരുട്ടിലാക്കുന്ന വിപത്താണ് മദ്യവും മയക്കുമരുന്നും. അതിനെ എന്തു വിലകൊടുത്തും തുടച്ചുനീക്കുക തന്നെ ചെയ്യും. ഒക്ടോബര്‍ രണ്ടുമുതല്‍ നടത്തുന്ന ഗാന്ധി ജയന്തി പക്ഷാചരണത്തോടനുബന്ധിച്ചു ഈ സന്ദേശം ഓരോ കുടുംബത്തിലും എത്തിക്കും. മോദിയുടെ തട്ടകമായി പ്രചരിപ്പിക്കപ്പെടുന്ന ഗുജറാത്തില്‍ പോലും ബിജെപിക്കു വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഊതി വീര്‍പ്പിക്കപ്പെട്ട നീര്‍കുമിളകള്‍ക്ക് അധികം ആയുസില്ല എന്ന കാര്യം ഇവിടെ അര്‍ഥവത്താവുകയായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദി പ്രഭാവം അവസാനിക്കുന്നതിന്റെ ആരംഭമാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ ആണിക്കല്ല് മതേതരത്വമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയെന്ന മഹാരാജ്യത്തെ അതിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ കൂടി നയിക്കാനാവൂ. അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്ത് കോണ്‍ഗ്രസിനോളം കെട്ടുറപ്പുള്ള പ്രസ്ഥാനം വേറെയില്ല. കേരളത്തില്‍ ഒരേ ദിവസം ഒരേ സമയത്താണു ബൂത്ത് തലത്തില്‍ കമ്മിറ്റികള്‍ നിലവില്‍ വന്നത്. എഐസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ ഈ കാര്യത്തില്‍ പ്രത്യേകം അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം ഒരു പരാതിക്കും ഇടകൊടുക്കാതെ ആദ്യമായി പൂര്‍ത്തീകരിച്ച ജില്ല കാസര്‍ഗോഡ് ആണ്. കേരളത്തില്‍ കോണ്‍ഗ്രസില്‍ എല്ലാ കാര്യത്തിനും എല്ലാവരും ഒറ്റക്കെട്ടാണ്.
കൊലപാതക രാഷ്ട്രീയം സിപിഎമ്മിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് എന്നാണു കതിരൂര്‍ സംഭവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ.സി.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബൂത്ത്, മണ്ഡലം പ്രസിഡന്റുമാര്‍ക്കുള്ള സത്യവാചകം ഡിസിസി പ്രസിഡന്റ് ചൊല്ലിക്കൊടുത്തു. കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍, ജനറല്‍ സെക്രട്ടറിമാരായ ശൂരനാട് രാജശേഖരന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, സതീശന്‍ പാച്ചേനി, സജിത്ത് ജോസഫ്, അനില്‍ കുമാര്‍, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ പി.ഗംഗാധരന്‍ നായര്‍, അഡ്വ.എം.സി.ജോസ്, വെളുത്തമ്പു, ഡിസിസി ഭാരവാഹികളായ പി.കെ.ഫൈസല്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, പി.എ. അഷറഫ് അലി, അഡ്വ.സുബ്ബയ്യ റായി, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശാന്തമ്മ ഫിലിപ്പ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാജിദ് മൗവ്വല്‍, അഡ്വ.ടി. സിദ്ദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment