Latest News

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ബാലതാരമായി കാഞ്ഞങ്ങാട്ടെ എട്ടാംക്ലാസുകാരനും

കാഞ്ഞങ്ങാട്: വെള്ളിയാഴ്ച പുറത്തിറങ്ങുന്ന "ഞാന്‍' എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ബാലതാരമായി കാഞ്ഞങ്ങാട്ടെ എട്ടാംക്ലാസുകാരനും. കാഞ്ഞങ്ങാട് അമൃത വിദ്യാലയത്തിലെ എട്ടാംതരം വിദ്യാര്‍ഥി കുന്നുമ്മലിലെ രോഹിതാണ് കന്നി അരങ്ങേറ്റത്തില്‍, നായകന്റെ ബാല്യകാലം അവതരിപ്പിക്കുന്നത്.

ടി പി രാജീവിന്റെ "കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' നോവലിനെ അടിസ്ഥാനമാക്കി രഞ്ജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്. പഴയ മദ്രാസ് പ്രവിശ്യയിലെ മലബാറില്‍പെട്ട ചെങ്ങോട് എന്ന ഗ്രാമത്തിലെ രാഷ്ട്രീയ- സാമൂഹ്യരംഗങ്ങളില്‍ ജ്വലിച്ചുനിന്ന കെ ടി എന്‍ എന്ന കഥാപാത്രത്തിന്റെ സംഭവബഹുലമായ ബാല്യകാല ജീവിതത്തിനാണ് രോഹിത് ജീവന്‍ പകര്‍ന്നത്. 

രഞ്ജിത്തിനെപ്പോലുള്ള പ്രതിഭയുടെ സിനിമയില്‍ അരങ്ങേറാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രോഹിത്.ചിത്രീകരണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെത്തിയ രഞ്ജിത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാഞ്ഞങ്ങാട്ടെ വളവി വെഡിങ് സെന്റര്‍ ഉടമ ഇ രാജേന്ദ്രന്റെയും അമൃത വിദ്യാലയം അധ്യാപിക പ്രീതയുടെയും മൂന്നാമത്തെ മകന്‍ രോഹിതിനെ തെരഞ്ഞെടുക്കുന്നത്. 

വെള്ളിക്കോത്ത്, പുല്ലൂര്‍, മാക്കരംകോട്, മടിക്കൈ, ഏച്ചിക്കാനം, ബിരിക്കുളം, കയ്യൂര്‍, പാലായി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. ജില്ലയിലെ സിനിമാ- നാടകപ്രവര്‍ത്തകരായ രാജേഷ് അഴീക്കോടന്‍, പി കുഞ്ഞികൃഷ്ണന്‍ നായര്‍ തുടങ്ങി നൂറോളം കാഞ്ഞങ്ങാട്ടുകാരും സിനിമയില്‍ അഭിനയിച്ചു. 



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.