ബേക്കല്‍: ബേക്കല്‍ ജംഗ്ഷനില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മൗവ്വല്‍ വഴി സഞ്ചരിച്ചാല്‍ പരയങ്ങാനം എന്ന ഗ്രാമത്തിലെത്താം. ഇവിടെ കാണാന്‍ സാധിക്കുന്ന പ്രത്യേകത എന്തെന്നാല്‍ ഒറു സംഘടനയുടേയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ കൊടികളോ ഓഫീസുകളോ ഇല്ല എന്നുള്ളതാണ്.
മുക്കാല്‍ ഭാഗവും പുഴകളാല്‍ ചുറ്റപ്പെട്ട പ്രകൃതിഭംഗി നിറഞ്ഞ പരയങ്ങാനത്ത് എല്ലാ പാര്‍ട്ടിയുടെയും സംഘടനയുടെയും ജില്ലാ നേതാക്കന്‍മാര്‍ വരെ ഇവിടെയുണ്ട്. ബദ്‌രിയ ജുമാമസ്ജിദ് കമ്മിറ്റിയുടെയും നാട്ടുകാരുടെയും കര്‍ശന നിര്‍ദ്ദേശം ഉള്ളതു കൊണ്ടാണ് ഇവിടെ ഒരു കൊടിയും ഉയരാത്തത്.

കണ്ണൂര്‍ ജില്ല പോലുള്ള സ്ഥലങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇതുവരെ ഒരു സംഘര്‍ഷങ്ങളോ പോലീസ് പെറ്റി കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതാണ് നാട്ടുകാര്‍ അഭിമാനിക്കുന്നത്.
ബദ്‌രിയ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് കണ്ണീരുമായി വരുന്നവര്‍ക്ക് സാധനത്തിന്റെ കൈ നീട്ടം നല്‍കാന്‍ രാഷ്ട്രീയമോ ജാതിയോ മതവോ നോക്കാതെ സജീവമായി രംഗത്തിറങ്ങാന്‍ ഇവിടെ യുവാക്കള്‍ തയ്യാറാണ്. രക്തദാനം പോലുള്ള കാരുണ്യ പ്രവര്‍ത്തനം നിരവധി തവണ നല്‍കിയതിന്റെ ഉദാഹരണം ഓരോ വ്യക്തികള്‍ക്കും പറയാനുണ്ട്.
1500ഓളം വോട്ടര്‍മാരുള്ള ഈ പ്രദേശത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വരാറുണ്ട് വോട്ടുകള്‍ നല്‍കാറുണ്ട്. ആവശ്യമായാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്ത് ചെയ്യാറുണ്ടെന്നാണ് പരയങ്ങാനത്തുകാര്‍ പറയുന്നത്. ഹര്‍ത്താലും ബന്ദുമൊന്നും ഈ പ്രദേശത്തെ ബാധിക്കാറില്ല. സമാധാന അന്തരീക്ഷമാണ് ആഗ്രഹിക്കുന്നത്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment