Latest News

ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ രാജ്യസ്‌നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ട: മോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ രാജ്യസ്‌നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ്. ഇന്ത്യക്ക് ദോഷം വരണമെന്ന് ഇവിടുത്തെ മുസ്‌ലിങ്ങള്‍ ഒരിക്കലും ആഗ്രഹിക്കില്ലെന്നും മോദി പറഞ്ഞു. സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

അല്‍ഖ്വയ്ദയ്ക്ക് ഇന്ത്യന്‍ മണ്ണില്‍ പിന്തുണ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മുസ്‌ലിങ്ങളോട് അല്‍ഖ്വദയ് ചെയ്യുന്നത് നീതികേടാണ്. ഇന്ത്യയിലെ മുസ്‌ലിങ്ങളെ തങ്ങളുടെ താളത്തിനൊത്ത് തുള്ളിക്കാമെന്ന് അല്‍ഖ്വയ്ദ കരുതുന്നുണ്ടെങ്കില്‍ അവര്‍ വഞ്ചിതരാകുമെന്നും മോദി പറഞ്ഞു.

ഈ മാസം അവസാനം നടത്താനിരിക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് മോദിയുടെ അഭിമുഖവും ഈ വാക്കുകളും.



Keywords: Modi, Muslims, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.