Latest News

ശ്രീകൃഷ്ണജയന്തി; ശോഭായാത്രകള്‍ക്കായി നാടൊരുങ്ങി

കാഞ്ഞങ്ങാട്: ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ചു ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ജില്ലയിലെ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. വൈകിട്ടു നാലിന് നിശക്കചല ചലന ദൃശ്യങ്ങളോടും അമ്പാടിക്കണ്ണന്മാരോടും താലപ്പൊലിയേന്തിയ ബാലികമാരോടും കൂടിയുള്ള ശോഭായാത്രകള്‍ പുറപ്പെടും. 

മാതോത്ത്, അരയി, ചെമ്മട്ടംവയല്‍, കല്ലൂരാവി, ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണമന്ദിര പരിസരം, കുന്നുമ്മല്‍ എന്നിവിടങ്ങളില്‍ നിന്നു പുറപ്പെടുന്ന ശോഭായാത്രകള്‍ കോട്ടച്ചേരി ട്രാഫിക്കില്‍ സംഗമിച്ചു മഹാശോഭായാത്രയായി ഹൊസ്ദുര്‍ഗ് മാരിയമ്മന്‍കോവിലില്‍ സമാപിക്കും.

കൊളവയല്‍, അജാനൂര്‍ കടപ്പുറം, പടിഞ്ഞാറെക്കര, മാണിക്കോത്ത് എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകളും നോര്‍ത്ത് കോട്ടച്ചേരിയില്‍ സംഗമിക്കും. ആഘോഷത്തോടനുബന്ധിച്ചു ജില്ലയിലെ വിവിധ സക്കഥലങ്ങളില്‍ കലാ കായിക മല്‍സരങ്ങള്‍ നടക്കും.
തൃക്കരിപ്പൂര്‍: ബാലഗോകുലത്തിന്റെ ശോഭായാത്രയില്‍ ജില്ലയില്‍ ഇത്തവണ ഏറ്റവും വലുതു തൃക്കരിപ്പൂരില്‍. 12 കേന്ദ്രങ്ങളില്‍നിന്നാണു ശോഭായാത്രകള്‍ പുറപ്പെടുന്നത്. കന്നുവീട് കടപ്പുറം സ്വാമിമഠം, കുറുവാപ്പള്ളി അറ, വലിയപറമ്പ് ഗുളികന്‍ അറ, ഇടയിലക്കാട് വേണുഗോപാല ക്ഷേത്രം, വയലോടി സുബ്രഹ്മണ്യകോവില്‍, ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രം, തങ്കയം നരിയാലിന്‍കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ചെറുകാനം മാപ്പിടിച്ചേരി അങ്കക്കുളങ്ങര ഭഗവതിക്ഷേത്രം, കൊയങ്കര പൂമാല ഭഗവതിക്ഷേത്രം, നടക്കാവ് കോളനി അയ്യപ്പമഠം, ഉദിനൂര്‍
ക്ഷേത്രപാലക ക്ഷേത്രം എന്നിവയുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ചു 12 ശോഭായാത്രകള്‍ പുറപ്പെടും. തങ്കയം ജംക്ഷനില്‍ കേന്ദ്രീകരിക്കുന്ന ശോഭായാത്രകള്‍ മഹാശോഭായാത്രയായി ടൗണ്‍ പ്രദക്ഷിണം ചെയ്തു വിവേകാനന്ദ നഗറില്‍ (ഗവ. ഹൈസ്‌കൂള്‍ മിനി സ്‌റ്റേഡിയം) സമാപിക്കും. 

സിപിഎം അനുകൂലികളില്‍നിന്നുള്ള സഹകരണമാണു ശോഭായാത്രകളുടെ എണ്ണം വര്‍ധിപ്പിച്ചത്. നടത്തിപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നു സംഘാടകര്‍ അറിയിച്ചു. അനുബന്ധ പരിപാടികള്‍ നടത്തുകയുണ്ടായി. 

മാവുങ്കാല്‍: നെല്ലിത്തറ, ആനന്ദാശ്രമം-മഞ്ഞംപൊതിക്കുന്ന്, കാട്ടുകുളങ്ങര, വെള്ളിക്കോത്ത്, ഉദയംകുന്ന്, കല്യാണ്‍റോഡ്, പുതിയകണ്ടം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പരമശിവ വിശ്വകര്‍മ ക്ഷേത്രത്തില്‍ സംഗമിച്ചു മഹാശോഭായാത്രയായി മാവുങ്കാല്‍ രാമ ക്ഷേത്രത്തില്‍ സമാപിക്കും. പൂച്ചക്കാട്, പൂച്ചക്കാട് കിഴക്കേക്കര ശോഭായാത്രകള്‍ പൂച്ചക്കാട് ജംക്ഷനില്‍ സംഗമിച്ചു മഹാശോഭായാത്രയായി പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം. കേളോത്ത്, കൊടവലം ശോഭായാത്രകള്‍ പൊള്ളക്കടയില്‍ സംഗമിച്ചു പുല്ലൂര്‍ വഴി കണ്ണാംകോട്ട് ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും. 

കോട്ടപ്പാറ: വാഴക്കോട്, മുളവന്നൂര്‍, മൊടഗ്രാമം, മീങ്ങോത്ത്, ശിവഗിരി, ബലിപ്പാറ എന്നിവിടങ്ങളില്‍നിന്നു ശോഭായാത്രകള്‍ അമ്പലത്തറയില്‍ സംഗമിച്ചു മഹാശോഭായാത്രയായി ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിലെത്തും. പൊടവടുക്കം ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര ഇരിയ അയîപ്പക്ഷേത്രത്തില്‍ സമാപിക്കും. വെള്ളമുണ്ട മുത്തപ്പന്‍ മടപ്പുരയില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ഒടയംചാല്‍ ധര്‍മശാസ്താ ഭജനമന്ദിരത്തിലും പെരിയ കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്നാരംഭിക്കുന്ന ശോഭായാത്ര പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തിലും സമാപിക്കും. എണ്ണപ്പാറ, പേരിയ ശോഭായാത്രകള്‍ തായന്നൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. മടിക്കൈ, ഏച്ചിക്കാനം, ചെമ്പിലോട്ട് എന്നീ സക്കഥലങ്ങളിലെ ശോഭായാത്രകള്‍ കല്യാണം മുത്തപ്പന്‍ മടപ്പുരയില്‍ സംഗമിച്ചു മടിക്കൈ മാടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രപരിസരത്തു സമാപിക്കും. 

മേല്‍പ്പറമ്പ: ശംഭൂനാട്, പരവനടുക്കം, തലക്ലായി ബാലഗോകുലങ്ങളുടെ ശോഭായാത്രകള്‍ അഞ്ചങ്ങാടിയില്‍ സംഗമിച്ചു മഹാശോഭായാത്രയായി തലക്ലായി സുബ്രഹക്കമണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. വയലാംകുഴി ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ശോഭായാത്ര ശിവപുരം ശിവക്ഷേത്ര-ഗോപാലകൃഷ്ണ ക്ഷേത്രത്തിലും ഭാരതാംബ കുന്നുമ്മല്‍, ധര്‍മശാസ്താ പള്ളിപ്പുറം എന്നീ ബാലഗോകുലങ്ങളുടെ ശോഭായാത്ര പള്ളിപ്പുറം ധര്‍മശാസ്താ ഭജനമന്ദിരത്തിലും സമാപിക്കും. അരമങ്ങാനം ശോഭായാത്ര പള്ളിപ്പുറം ധര്‍മശാസ്താ ഭജനമന്ദിരത്തിലും കീഴൂര്‍ കൊപ്പല്‍ മഹാമായ തറവാട്ടില്‍നിന്നുമുള്ള ശോഭായാത്ര കീഴൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിലും സമാപിക്കും. 

രാജപുരം: അടോട്ടുകയ പെരിങ്കയ ധര്‍മശാസ്താ ഭജനമന്ദിരം, ചേടിക്കുണ്ട്, നീളങ്കയം എന്നിവിടങ്ങളില്‍നിന്നുമുള്ള ശോഭായാത്രകള്‍ കള്ളാര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. കൊട്ടോടി ചീമുള്ളടുക്കം, ഒരള, മാവുങ്കാല്‍, ശോഭായാത്രകള്‍ കൊട്ടോടിയില്‍ സംഗമിച്ചു മഹാശോഭായാത്രയായി പേരടുക്കം ധര്‍മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. ചുള്ളിക്കര ധര്‍മശാസ്താ ഭജനമന്ദിരത്തിലെ ശോഭായാത്ര അയîങ്കാവ് ധര്‍മശാസ്താ ക്ഷേത്രത്തിലും പാണത്തൂര്‍ കാട്ടൂര്‍വീട്ടിലെ ശോഭായാത്ര കാഞ്ഞിരത്തിങ്കാല്‍ അയ്യപ്പ ക്ഷേത്രത്തിലും സമാപിക്കും. ബളാംതോട് ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും ചാമുണ്ടിക്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും പ്രാന്തര്‍ക്കാവ് മൊട്ടയംകൊച്ചിയില്‍ നിന്നു പ്രാന്തര്‍ക്കാവ് ക്ഷേത്രപാലക ക്ഷേത്രത്തിലും ശോഭായാത്രകള്‍ സമാപിക്കും. പെരുതടി പന്തിക്കല്‍ ശോഭായാത്ര പെരുതടി മഹാദേവക്ഷേത്രത്തിലും പാടിയില്‍നിന്നുമുള്ള ശോഭായാത്ര എരിഞ്ഞിലംകോട് അയîപ്പസേവാ മന്ദിരത്തിലും സമാപിക്കും. 

നീലേശ്വരം: ചീര്‍മക്കാവ്, പള്ളിക്കര, കിഴക്കന്‍കൊഴുവില്‍ ഇടുവുങ്കാല്‍, കോട്ടപ്പുറം എന്നീ സക്കഥലങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ നഗരപ്രദക്ഷിണത്തിനു ശേഷം തളിയില്‍ ശിവക്ഷേത്രത്തിലെത്തും. പെരിയങ്ങാനം ധര്‍മശാസ്താംകാവിലെ ശോഭായാത്ര കോയിത്തട്ട ആറളം മഹാവിഷ്ണുക്ഷേത്രം, കാലിച്ചാനടുക്കം കുറ്റിക്കല്‍ അമ്പല പരിസരത്തെ ശോഭായാത്ര ശാസ്താംപാറ ധര്‍മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ സമാപിക്കും. 

വെള്ളരിക്കുണ്ട് : പുങ്ങംചാല്‍ മാലോം തട്ടില്‍ ആരംഭിക്കുന്ന ശോഭായാത്ര ചീര്‍ക്കയം സുബ്രഹക്കമണ്യസ്വാമി കോവിലില്‍ സമാപിക്കും. 

ഉദുമ : ഇടുവുങ്കാല്‍, ശാസ്താംകൈ, അച്ചേരി, പരിയാരം എന്നീ സക്കഥലങ്ങളിലെ ബാലഗോകുലങ്ങളുടെ ശോഭായാത്രകള്‍ ഉദുമ അയ്യപ്പ ഭജനമന്ദിരത്തില്‍ സംഗമിച്ച് ഉദുമ, കളനാട് വഴി മാങ്ങാട് ബാലഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും. എരോല്‍ നെല്ലിയടുക്കം ശാരദാംബ ഭജനമന്ദിരത്തിലെ ശോഭായാത്ര പാലക്കുന്ന് കരിപ്പോടി അയ്യപ്പ ഭജനമന്ദിരത്തില്‍ സമാപിക്കും. തച്ചങ്ങാട് പൊടിപ്പളം പൂടംകല്ല് പരിസരത്തുനിന്നാരംഭിക്കുന്ന ശോഭായാത്ര അരവത്ത് സുബ്രഹക്കമണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. 

പൊയിനാച്ചി: പറമ്പ് കാലിച്ചാന്‍ ദൈവസക്കഥാനം പരിസരത്തെ ശോഭായാത്ര ബട്ടത്തൂര്‍ പാണ്ഡുരംഗ വിഠള ക്ഷേത്രത്തില്‍ സമാപിക്കും. പെര്‍ലടുക്കം ധര്‍മശാസ്താ ഭജനമന്ദിരത്തില്‍ ആരംഭിക്കുന്ന ശോഭായാത്ര കരിച്ചേരി വിളക്കുമാടം മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. 

ബേഡകം: വേലക്കുന്ന് ശിവക്ഷേത്രത്തിലെ ശോഭായാത്ര കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപിക്കും. മുന്നാട് വടക്കേക്കര ഭഗവതിക്ഷേത്രത്തില്‍ ആരംഭിക്കുന്ന ശോഭായാത്ര കുറ്റിക്കോല്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപനം. കാവുങ്കാല്‍ ചാമുണ്‌ഡേശ്വരി ഗുളികന്‍ ദേവസക്കഥാനത്തുനിന്നുള്ള ശോഭായാത്ര വയനാട്ടുകുലവന്‍ ദേവസക്കഥാനം, പരപ്പ അയ്യപ്പ ഭജനമന്ദിരം എന്നിവ പ്രദക്ഷിണം ചെയ്തു പള്ളഞ്ചിയില്‍ സമാപിക്കും. 

ബന്തടുക്ക: മാണിമൂല അയîപ്പ ഭജനമന്ദിരം, പനംകുണ്ട് വയനാട്ടുകുലവന്‍ ദേവസക്കഥാനം, പയറടുക്കം വയനാട്ടുകുലവന്‍ ദേവസക്കഥാനം, ഈയന്തലം മഹാവിഷ്ണു ദേവസക്കഥാനം, മക്കട്ടി- കക്കച്ചാല്‍ വിഷ്ണുമൂര്‍ത്തി ദേവസക്കഥാനം, മലാംകുണ്ട് മഹാവിഷ്ണു ദേവസക്കഥാനം, വില്ലാരംബയല്‍ മഹാവിഷ്ണു ദേവസക്കഥാനം, മാരിപ്പടുപ്പ് ധര്‍മശാസ്താ ഭജനമന്ദിരം എന്നീ സക്കഥലങ്ങളില്‍ നിന്നു പുറപ്പെടുന്ന ശോഭായാത്രകള്‍ വൈകിട്ട് നാലിനു ബന്തടുക്ക ടൗണില്‍ സംഗമിച്ചു മഹാശോഭായാത്രയായി ബന്തടുക്ക സുബ്രഹക്കമണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.



Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.