കാസര്‍കോട്: നീണ്ട ഇരപത് മണിക്കൂര്‍....ചോദ്യം ചെയ്യലും പരുക്കന്‍ വാക്ക്പ്രയോഗങ്ങളും... എല്ലാറ്റിനുമുപരി ഭീകരവാദി എന്നുള്ള വിളിയും...ഉപ്പള മുട്ടത്തെ അബ്ദുല്‍ ഖാദറിന് ആ നിമിഷങ്ങളെ ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
അവധി കഴിഞ്ഞ് ദുബായിലേക്കുള്ള മടക്കയാത്രയില്‍ അയല്‍വാസി നല്‍കിയ ടാബ് പെട്ടിയില്‍ വെക്കുമ്പോള്‍ ഇങ്ങനെ ഒരവസ്ഥ ഖാദര്‍ പ്രതീക്ഷിച്ചതേയല്ല. ടാബിനകത്തെ ബാറ്ററിയെ മാരകമായ സ്‌ഫോടക വസ്തുവാണെന്ന് ചിത്രീകരിച്ച് ഭീകരവാദിയാക്കി എയര്‍പോര്‍ട്ട് അധികൃതര്‍ പീഡിപ്പിച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. ഖാദറിന് മാത്രമല്ല മുട്ടത്തെ വീട്ടിലും ആ നടുക്കം ഇപ്പോഴുമുണ്ട്.

ശനിയാഴ്ച രാത്രിയാണ് ദുബൈയിലേക്കുള്ള വിമാനം കയറുവാന്‍ ഖാദര്‍ മംഗലാപുരം ബജ്‌പെ എയര്‍പോര്‍ട്ടില്‍ എത്തിയത്. അയല്‍വാസിയായ സ്ത്രീ അവിടെയുള്ള ബന്ധുവിന് നല്‍കുവാന്‍ ഏല്‍പ്പിച്ച ടാബിന്റെ ബാറ്ററി ദ്രവിച്ചിരുന്നു. പരിശോധനയില്‍ അത് മാരക സ്‌ഫോടക വസ്തുവാണെന്ന വിധിയെഴുതുകയും ഖാദറിനെ ഭീകരവാദിയായി മുദ്രക്കുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
ഇരുപത് മണിക്കൂറുകളോളം നേരമാണ് തുടര്‍ച്ചയായി ചോദ്യം ചെയ്തതും പീഡിപ്പിച്ചതും. ഖാദറിന്റെ വീട്ടിലും ചോദ്യം ചെയ്യലും ഭീഷണിയും സമാനമായ രീതിയില്‍ അരങ്ങേറി. എന്താണ് സംഭവിച്ചതെന്നറിയാതെ വീട്ടുകാര്‍ ഭക്ഷണം പോലും കഴിക്കാനാവാതെ കരഞ്ഞുതളര്‍ന്നു.
ബംഗ്ലൂരില്‍ നിന്നെത്തിയ ബോംബ് വിദഗ്ധ സംഘം ഖാദറിന്റെ കയ്യിലുണ്ടായിരുന്നതെന്ന് സ്‌ഫോടക വസ്തുവല്ലെന്ന് വിധിയെഴുതിയതോടെയാണ് നാടും വീടും ആശ്വസമായത്. ആശങ്ക നിറഞ്ഞ മണിക്കൂറുകള്‍ക്കൊടവില്‍ ഞായറാഴ്ച ഉച്ചയോടെ ഖാദര്‍ നിരപരാധിയാണെന്ന് വിധിയെഴുതിയിരുന്നു.
എന്നാല്‍ പിന്നെയും കുറെ നേരം അവിടെ ചിലവഴിക്കേണ്ടി വന്നു. ഒടുവില്‍ രാത്രി ഏഴു മണിക്കുള്ള ജെറ്റ് വിമാനത്തിലാണ് ദുബൈയിലേക്ക് തിരിച്ചത്.
ടാബ്‌ലെറ്റിനുള്ളില്‍ സ്‌ഫോടക വസ്തു സാന്നിധ്യം: ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍
Keywords: Kasaragod, Uppala, Manglore Airport, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ടാബ്‌ലെറ്റിനുള്ളില്‍ സ്‌ഫോടക വസ്തു സാന്നിധ്യം: ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

No comments:
Post a Comment