മലപ്പുറം: ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ കെ.എം.സി.സി. യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാനോട് മുസ്ലിംലീഗ് വിശദീകരണം തേടി. ലീഗ് പോഷകസംഘടനയായ കെ.എം.സി.സിയുടെ ഡല്‍ഹിയിലെ യൂണിറ്റ് പ്രസിഡന്റാണ് അദ്ദേഹം.
Keywords: Kerala, Muslim Leegu, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മുസ്ലിംലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു വിശദീകരണം ആവശ്യപ്പെട്ടത്.
ലീഗ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സഹോദരനും ലീഗ് സംസ്‌ഥാന പ്രവര്‍ത്തകസമിതി അംഗവുമായ മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ. വി.കെ. ബീരാന്റെ മകനാണു ഹാരിസ് ബീരാന്‍.
മദ്യത്തിനെതിരേ ലീഗ് ശക്‌തമായ നിലപാട് സ്വീകരിച്ചിരിക്കെ ഹാരിസ് ബാറുടമകള്‍ക്കായി കോടതിയിലെത്തിയതു പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. ബാറുടമകള്‍ നല്‍കിയ ഹര്‍ജികളിലൊന്നില്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്കൊപ്പമാണു സര്‍ക്കാരിനെതിരേ ഹാരിസ് ബീരാന്‍ ഹാജരായത്.
കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ബാറുടമകള്‍ക്കായി ഹാജരായേക്കുമെന്ന സൂചനയെ തുടര്‍ന്നു കെ.പി.സി.സി നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിച്ചു അദ്ദേഹത്തെ തടഞ്ഞിരുന്നു.


No comments:
Post a Comment