Latest News

സായിറാം ഭട്ടിന് ദേശീയ - സംസ്ഥാന ബഹുമതികള്‍ നല്‍കി ആദരിക്കും: മന്ത്രി കെ.പി.മോഹനന്‍

ബദിയടുക്ക: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലോകോത്തര മാതൃകയായ സായിറാം ഗോപാലകൃഷ്ണ ഭട്ടിന് ദേശീയ ബഹുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചതായി കൃഷി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനന്‍. 

ഒപ്പം സംസ്ഥാന സര്‍ക്കാരും സായിറാം ഭട്ടിന് ബഹുമതി നല്‍കി ആദരിക്കുമെന്ന് കെ.ചന്ദ്രശേഖരന്‍ സ്മാരക പുരസ്‌കാരം സായിറാംഭട്ടിന് സമര്‍പ്പിച്ച് കൊണ്ട് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു.
സാമൂഹ്യ നീതിക്കും സോഷ്യലിസ്റ്റ് ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ജീവിതം സമര്‍പ്പിച്ച നേതാവ് ചന്ദ്രശേഖരന്റെ പേരിലുള്ള പുരസ്‌കാരം ഉദാരമതിയായ സായിറാം ഭട്ടിന് നല്‍കുന്നതിലൂടെ എല്ലാ അര്‍ത്ഥത്തിലും അര്‍ഹമായ കരങ്ങളിലേക്കാണ് പുരസ്‌കാരം കൈമാറിയതെന്ന് മന്ത്രി പറഞ്ഞു. 


എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പി.കോരന്‍ മാസ്റ്റര്‍ ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.കുമാരന്‍നായര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ബദിയടുക്ക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ടി, ബി.ജഗന്നാഥ ഷെട്ടി, മഞ്ചുനാഥ ആള്‍വ, ടി.മുഹമ്മദ് അസ്‌ലം, സിദ്ധിഖലി മൊഗ്രാല്‍, ബി.എം.സുഹൈല്‍, പി.എന്‍.ആര്‍.അമ്മണ്ണായ, എം.എച്ച്.ജനാര്‍ദ്ധന എന്നിവര്‍ പ്രസംഗിച്ചു. എ.വി.രാമകൃഷ്ണന്‍ സ്വാഗതവും പ്രൊഫ.എ.കെ.ശങ്കരന്‍ നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.