കാഞ്ഞങ്ങാട്: പാരല്‍കോളേജ് അസോസിയേഷന്‍ സംസ്ഥാന വാഹനപ്രചരണജാഥയുടെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ സംസ്ഥാന പ്രസിഡന്റ് രാജന്‍ തോമസിന് പതാക കൈമാറി നിര്‍വ്വഹിച്ചു.
സമാന്തര വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും മേഖലയിലുള്ള അധ്യാപകരുടെ തൊഴില്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് ജാഥ നടത്തുന്നത്. യോഗത്തില്‍ സി.ജെ.ഡേവിഡ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.രാജേഷ് മേനോന്‍, ട്രഷറര്‍ പി.ടി.മൊയ്തീന്‍കുട്ടി, രാജേഷ് പാലങ്ങാട്, കെ.വിദ്യാധരന്‍, മുങ്ങത്ത് രവീന്ദ്രന്‍, ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.വി.വിജയന്‍ സ്വാഗതവും സംസ്ഥാന അംഗം ശശി കുഞ്ഞന്നൂര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News




No comments:
Post a Comment