കാഞ്ഞങ്ങാട്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗികപീഢനക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി തള്ളി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നീലേശ്വരം കാവില്‍ ഭവന്‍ പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സമയത്ത് തന്നെ സന്ദര്‍ശിക്കാനെത്തിയ ഡി വൈ എഫ് ഐ കണ്ണൂര്‍ജില്ലാ നേതാവിന്റെ ഭാര്യയെ പി ശശി ലൈംഗികമായി പീഢിപ്പിച്ചുവെന്ന ക്രൈം പത്രധിപര്‍ നന്ദകുമാറിന്റെ വാദഗതികള്‍ തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി തള്ളുകയും യുവതിയെ പീഢിപ്പിച്ചതിന് തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് ശരിവെക്കുകയുമായിരുന്നു.
പി ശശി തന്നെ അപമാനിച്ചതായി കാണിച്ച് സി പി എം സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇതേ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ശശിയെ പാര്‍ട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് നന്ദകുമാര്‍ പി ശശി തന്നെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യ പാര്‍ട്ടിക്കകത്ത് നല്‍കിയിരുന്നുവെന്നും ശശിക്കെതിരെ ബലാത്സംഗത്തിന് കേസടുക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരച്ച കോടതി പി ശശിക്കെതിരെ കേസുടുക്കാന്‍ നീലേശ്വരം പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് , ഇടതു പക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവരെ സാക്ഷികളാക്കിയാണ് നന്ദകുമാര്‍ ഹരജി നല്‍കിയിരുന്നത്. കോടതി നിര്‍ദ്ദേശ പ്രകാരം നീലേശ്വരം സി ഐ യുടെ നേതൃത്വത്തില്‍ ശശിക്കേസില്‍ അന്വേഷണം നടത്തുകയും ഹരജിയില്‍ പറയുന്നതുപോലെ ശശി യുവതിയെ പീഢിപ്പിച്ചുവെന്നതിന് തെളിവി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
തെളിവില്ലാത്ത സാഹചര്യത്തില്‍ കേസ് തള്ളണമെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് കോടതി നന്ദകുമാറിനോട് പോലീസ് റിപ്പോര്‍ട്ടിന് എതിര്‍ സത്യാവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. നന്ദകുമാറിന്റെ അഭിഭാഷകന്‍ കോടതിയിലെത്തി എതിര്‍ സത്യവാങ്ങ് മൂലം സമര്‍പ്പിച്ചു. ശശിക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനോടൊപ്പം യുവതിയുടെയും ശശിയെ ചികിത്സിച്ച പ്രകൃതി ചികിത്സാ ഡോക്ടറുടെയും മൊഴികളുടെ ഫോട്ടോസ്റ്റാസ്റ്റ് കോപ്പികളാണ് ഹാജരാക്കിയതെന്നും അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്ടെന്നുമാണ് നന്ദകുമാറിന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചത്.
ഇക്കാര്യം കോടതി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ യുവതിയുടെ മൊഴിയുടെയും ഡോക്ടറുടെ മൊഴിയുടെയും ഒപ്പുവെച്ച യഥാര്‍ത്ഥ പതിപ്പുകള്‍ കോടതിയില്‍ ഹാജരാക്കി. ഇതില്‍ ശശി യുവതിയെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചതര്യത്തിലാണ് കോടതി തിങ്കളാഴ്ച ശശിക്കെതിരായ ലൈംഗിക പീഢനക്കേസ് തള്ളിയത്.
ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യക്ക് പുറമെ കണ്ണൂരിലെ സി പി എം നേതാവിന്റെ ബന്ധുവായ യുവതിയും ശശിതന്നെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ഈ യുവതിയെയും ശശി ലൈംഗികമായി പീഢിപ്പിച്ചുവെന്നും കേസെടുക്കണമെന്നും നന്ദകുമാര്‍ കണ്ണൂര്‍ കോടതിയിലും ഹരജി നല്‍കിയിരുന്നു. കണ്ണൂര്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ശശിക്കെതിരായ പോലീസ് അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.


No comments:
Post a Comment