കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാഞ്ഞങ്ങാട് നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ഹൊസ്ദുര്‍ഗ് കടപ്പുറം സ്വദേശിനിയുമായ 16 കാരിയുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം അടച്ചിട്ട കോടതി മുറിയില്‍ വീഡിയോ ക്യാമറ സജീകരിച്ച് രണ്ട് മണിക്കൂര്‍ നേരമാണ് മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
2014 ആഗസ്റ്റ് 13 ന് ഉച്ചയോടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാഞ്ഞങ്ങാട് റെയില്‍ വേസ്റ്റഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗിക പീഢനത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവറായ മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മുകേഷിനെതിരെ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കണ്ണൂരിലെ ബന്ധുവീട്ടില്‍ പോയി തിരികെ കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനില്‍ ബന്ധുക്കളോടൊപ്പം തീവണ്ടിയിറങ്ങിയ പെണ്‍കുട്ടിയെ കൂടെയുണ്ടായിരുന്ന സഹോദരിയുടെയും വലിയമ്മയുടെയും കണ്ണ് വെട്ടിച്ച് മുകേഷ് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ മുകേഷ് പെണ്‍കുട്ടിയെ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയ ശേഷം ആഗസ്റ്റ് 17 ന് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്നും ഇറക്കിയ ശേഷം കടന്നുകളയുകയാണുണ്ടായത്.
മുകേഷ് തന്നെ ഗുരുവായൂര്‍, തിരുവന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി ലോഡ്ജുകളില്‍ താമസിപ്പിച്ച് ലൈംഗികമായി പീഢിപ്പിച്ചുവെന്നും മലബാര്‍ എക്‌സ്പ്രസ്സില്‍ കയറ്റി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവന്ന് ഇറക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനും തുടര്‍ന്ന് കോടതിയിലും മൊഴിനല്‍കുകയായിരുന്നു.
ആദ്യം തട്ടിക്കൊണ്ടുപോയതിന് മുകേഷിനെതിരെ കേസെടുത്ത പോലീസ് പിന്നീട് ബലാത്സംഗം ചെയ്തുവെന്ന വകുപ്പുകൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അതേ സമയം പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ മുകേഷിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.


No comments:
Post a Comment