ചെര്‍ക്കള: അധ്യാപകദിനാഘോഷത്തിനിടെ കെ.എസ്.ടി.എ. നേതാക്കള്‍ നടത്തിയ പ്രതിഷേധത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഉദ്ഘാടകനായ എം.എല്‍.എ. ഇറങ്ങിപ്പോയി. ചെര്‍ക്കള മാര്‍തോമ ബധിരവിദ്യാലയത്തില്‍ വെള്ളിയാഴ്ച നടന്ന കാസര്‍കോട് വിദ്യാഭ്യാസജില്ലാ അധ്യാപകദിനാഘോഷത്തിനിടെയായിരുന്നു പ്രതിഷേധവും ഇറങ്ങിപ്പോക്കും. ഉദ്ഘാടകനായ സ്ഥലം എം.എല്‍.എ. എന്‍.എ.നെല്ലിക്കുന്നാണ് ഇറങ്ങിപ്പോയത്.
മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകന്‍ അനീഷ് ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു കെ.എസ്.ടി.എ.യുടെ പ്രതിഷേധം.
ഡി.ഡി.ഒ. എന്‍.സദാശിവനായക് സ്വാഗതം പറഞ്ഞതിനുശേഷം കെ.എസ്.ടി.എ. സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ.വി.ഗോവിന്ദനാണ് പ്രതിഷേധവുമായി സദസ്സില്‍നിന്ന് ആദ്യം എഴുന്നേറ്റത്.
ഡി.ഡി.ഒ. എന്‍.സദാശിവനായക് സ്വാഗതം പറഞ്ഞതിനുശേഷം കെ.എസ്.ടി.എ. സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ.വി.ഗോവിന്ദനാണ് പ്രതിഷേധവുമായി സദസ്സില്‍നിന്ന് ആദ്യം എഴുന്നേറ്റത്.
അധ്യാപകദിനം ആഘോഷിക്കാനുള്ള മാനസികനിലയിലല്ല അധ്യാപകസമൂഹമെന്നും അഭിപ്രായംപറയാന്‍ അവസരം നല്‍കണമെന്നുമായിരുന്നു ആവശ്യം. സ്റ്റേജിനുതാഴെനിന്ന് സദസ്സിനെ അഭിമുഖീകരിച്ച് ഗോവിന്ദന്‍ പ്രസംഗം തുടങ്ങിയതോടെയാണ് നെല്ലിക്കുന്ന് എം.എല്‍.എ. ക്ഷുഭിതനായി ഇറങ്ങിപ്പോയത്. വേദിയിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളദേവി ഒഴികെയുള്ളവരും എം.എല്‍.എ.ക്ക് പിന്നാലെ ഇറങ്ങിപ്പോയി.
അധ്യക്ഷനായിരുന്ന ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുള്ള ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ തുടങ്ങിയവരാണ് എം.എല്‍.എ.ക്ക് പിന്നാലെ ഇറങ്ങിയത്. പ്രതിഷേധത്തിനിടെ സദസ്സിലുണ്ടായിരുന്ന മറ്റ് യൂണിയനില്‍പ്പെട്ട അധ്യാപകരും പുറത്തിറങ്ങിയതോടെ മുദ്രാവാക്യം വിളിയുമായി കെ.എസ്.ടി.എ. പ്രവര്‍ത്തകരും പുറത്തിറങ്ങി. കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി കെ.രാഘവന്‍, എ.കെ.സദാനന്ദന്‍, സി.ടി.ശാന്തകുമാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സംസ്ഥാനനേതൃത്വത്തിന്റെ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധമെന്നും അധ്യാപകദിനത്തില്‍പ്പോലും അധ്യാപകര്‍ക്ക് അഭിപ്രായംപറയാന്‍ അവസരം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കെ.എസ്.ടി.എ. നേതാക്കള്‍ പറഞ്ഞു.
ഇറങ്ങിപ്പോയ എം.എല്‍.എ.യെ സംഘാടകര്‍ അനുനയിപ്പിച്ച് കൊണ്ടുവന്ന് നേരത്തേ നിശ്ചയിച്ചതുപോലെ പരിപാടികള്‍ നടത്തി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. സി.ബി.അബ്ദുള്ളഹാജി അധ്യക്ഷതവഹിച്ചു. അഡ്വ. പി.പി.ശ്യാമളാദേവി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മുംതാസ് ഷുക്കൂര്‍, മുഹമ്മദ് അഷറഫ്, പി.രവീന്ദ്രനാഥറാവു, എന്‍.നന്ദികേശന്‍, ഫാ. വൈ.അലക്‌സ്, സഖറിയാതോമസ്, എം.പി.രാകേഷ്, വി.ടി.കുഞ്ഞിരാമന്‍, അഖിലേഷ് എന്നിവരും സംസാരിച്ചു.
അധ്യാപകദിനാഘോഷം അലങ്കോലപ്പെടുത്താനുള്ള കെ.എസ്.ടി.എ.യുടെ ശ്രമത്തില്‍ ജി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.പി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ്, സി.സുകുമാരന്‍, കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എം.എ.മക്കാര്‍ എന്നിവര്‍ പ്രതിഷേധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment