തൃക്കരിപ്പൂര്‍: ദേശീയപാതയില്‍ കാലിക്കടവിനടുത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മട്ടലായായിലെ സി മൌണ്ട് ഹോട്ടല്‍ ജീവനക്കാരനും പേക്കടം ചവേലക്കൊവ്വല്‍ സ്വദേശിയുമായ കെ.ഹനീഫ(29) ആണ് മരിച്ചത്.
തിരുവോണ ദിവസമായ ഞായറാഴ്ച വൈകീട്ട് നാലരയോടെ പിലിക്കോട് ഗവ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്താണ് അപകടം. മട്ടലായിയിലെ ഹോട്ടലിലേക്ക് പോകവെ എതിരെ വന്ന കെഎസ്ആര്‍ടിസി ബസിന്റെ പിറകുവശം വളവില്‍ വച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഹനീഫയെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ചവേലക്കൊവ്വലിലെ പരേതരായ അബ്ദുള്‍ റഹീമിന്റെയും കദീജയുടെയും മകനാണ്.
ഭാര്യ: ഫൗസിയ (കാടങ്കോട്). മക്കള്‍: മിസ്‌രിയ(അഞ്ച്), റെയ്ഹാന്‍(ആറുമാസം). സഹോദരങ്ങള്‍: ബഷീര്‍ (ഖത്തര്‍), അബൂബക്കര്‍,ഫാത്തിമ.
ചന്തേര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം ഞായറാഴ്ച രാത്രി 7.30 ഓടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച വൈകിട്ടോടെ ഉദിനൂര്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷം ചെറുവത്തൂര്‍ കാടങ്കോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
ദേശീയപാത കുരുതിക്കളമായി മാറിയതിന്റെ അവസാന ഇരയായ ഹനീഫയുടെ ദാരുണ മരണം തിങ്കളാഴ്ച രാവിലെ വരെയും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല.
തിരുവോണ നാളിലും തന്റെ ജോലിക്കായി പേക്കടത്തെ വീട്ടില്‍ നിന്നും തിരിച്ച യുവാവിന്റെ ജീവന്‍ റോഡില്‍ പൊലിയുകയായിരുന്നു.
തിരുവോണ നാളിലും തന്റെ ജോലിക്കായി പേക്കടത്തെ വീട്ടില്‍ നിന്നും തിരിച്ച യുവാവിന്റെ ജീവന്‍ റോഡില്‍ പൊലിയുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തൃക്കരിപ്പൂരിലെ ഹോട്ടല്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു വരികയാണ്. പിലിക്കോട് മട്ടലായിയിലുള്ള ഹോട്ടലിലും തൃക്കരിപ്പൂരിലെ ഹോട്ടലിലും മാറി മാറി ജോലി ചെയ്തു വരുന്ന ഹനീഫ നിരന്തരം ബൈക്കില്‍ തന്നെയായിരുന്നു യാത്ര. അതിലെ യാത്ര അന്ത്യയാത്രയായത് യാദൃശ്ചികം.
പലപ്പോഴും ഹോട്ടലിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നത് മുതല്‍ ഹോട്ടലിലെ മിക്ക ജോലികളും ഈ യുവാവാണ് ഏറ്റെടുത്ത് നടത്തിയിരുന്നത് . നേരത്തെ ദുബായില്‍ കുറച്ച് വര്‍ഷം ജോലി ചെയ്തു വന്നിരുന്ന ഹനീഫ വിവാഹ ശേഷം വിദേശത്ത് പോയിട്ടില്ല.
മരണ വിവരമറിഞ്ഞ് സഹോദരന്‍ ബഷീര്‍ ഖത്തറില്‍ നിന്നും കരിപ്പൂര്‍ വഴി ഉച്ചയോടെ നാട്ടിലെത്തി .
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment