Latest News

കൈലാസിന്റെ അടിത്തറയിളകിത്തുടങ്ങി ; കണ്ണീരും പ്രണയവും പഴയ കഥ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സിനിമാ ചരിത്രത്തിന് അന്ത്യ പ്രഹരം .പൊട്ടിച്ചിരികളും കൈയടികളും കണ്ണീരുകളും സമ്മാനിച്ച കൈലാസിന്റെ അടിത്തറയിളകിത്തുടങ്ങി. ഹിറ്റാച്ചി ഉപയോഗിച്ച് തിയേറ്റര്‍ പൊളിച്ചു തുടങ്ങി.

കാഞ്ഞങ്ങാടിന്റ കണ്ണായ സ്ഥലത്താണ് കൈലാസ് തിയേറ്റര്‍. വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം സ്ഥിതി ചെയ്തിരുന്ന സ്ഥലം വില്‍പ്പനനടത്തിയതാണ് കൈലാസിനെ ബാധിച്ചത്. തിയേറ്റര്‍നടത്തിപ്പ് നഷ്ടത്തിലായതിനാല്‍ കെട്ടിടം ഒഴിയാന്‍ ഉടമകളും തയ്യാറായി.

നിശ്ശബ്ദചിത്രം ബാലനില്‍ തുടങ്ങി ഇന്ത്യന്‍ പ്രണയകഥ വരെ 2000ത്തിലേറെ സിനിമകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. ആറര പതിറ്റാണ്ടിന്റെ സിനിമാജീവിതത്തിനിടെ കൈലാസിനെ തേടി ഇന്ത്യന്‍ സിനിമാലോകത്തിന്റെ ആദരവുമെത്തിയിരുന്നു.
ഫോട്ടോ രതീഷ്.കെ 



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.