ബീജിങ്: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ ശിഷ്യയെ ചുംബിച്ച ഇന്‍സ്ട്രക്ടറെ ഭാര്യ കൈയോടെ പിടികൂടി. തെക്കന്‍ ചൈനയിലെ ഗ്വാന്‍ഡോംഗ് പ്രവിശ്യയിലുള്ള സിന്‍ സുങ്ങെന്ന 43കാരനാണ് പുലിവാലു പിടിച്ചത്. ട്രാഫിക്ക് കാമറയാണ് ഇയാളെ ചതിച്ചത്. ചുംബന ദൃശ്യം കാമറ ഒപ്പിയെടുക്കുകയായിരുന്നു.എങ്ങനെയോ ചോര്‍ന്നുകിട്ടിയ ഈ വീഡിയോദൃശ്യം നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി. ഒടുവില്‍ ദൃശ്യം സിന്നിന്റെ ഭാര്യയും കണ്ടതോടെയാണ് പ്രശ്‌നമായത്.
അണ്ടര്‍പാസില്‍ വച്ചായിരുന്നു സിന്‍ ശിഷ്യയ്ക്കായി ചുംബനക്ലാസ് എടുത്തത്. ഇവിടെ വണ്ടി പാര്‍ക്ക് ചെയ്തശേഷമായിരുന്നു ക്ലാസ്. മറ്റാരും കാണില്ലെന്ന ധൈര്യത്തില്‍ സിന്‍ തന്റെ ശിഷ്യയെ കെട്ടിപ്പുണര്‍ന്ന് നന്നായി ചുംബിച്ചു. ഇരുവരും ഇതിന്റെ നിര്‍വൃതിയില്‍ കുറേനേരം ലയിച്ചിരിക്കുകയും ചെയ്തു. പക്ഷേ, തൊട്ടടുത്ത് കാമറ കണ്ണു തുറന്നിരിക്കുന്നത് ഇവര്‍ അറിഞ്ഞില്ല.

കാമറ ഇവരുടെ ചുംബനദൃശ്യം വ്യക്തമായി ഒപ്പിയെടുത്തു. എങ്ങനെയോ ചോര്‍ന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തി. അതോടെ നാടൊട്ടുക്ക് പരന്നു. ഒടുവില്‍ സിന്നിന്റെ ഭാര്യയും ഇതുകണ്ടു.
പോരേ പുകില്‍. വീട്ടില്‍ ആകെ പ്രശ്‌നമായി. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ പ്രശ്‌നത്തിന് ആക്കംകൂട്ടി. താന്‍ മനഃപൂര്‍വ്വം ചുംബിച്ചതല്ല. ശിഷ്യയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതാണ് എന്നൊക്കെ പറഞ്ഞ് തടിതപ്പാന്‍ സിന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. ഒടുവില്‍ മാപ്പുപറഞ്ഞ് പ്രശ്‌നം ഒരുവിധത്തില്‍ തണുപ്പിച്ചിരിക്കുകയാണ് സിന്‍.
അതിനിടെ കാമറയില്‍ പതിഞ്ഞദൃശ്യം എങ്ങനെ പുറത്തായെന്നതിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment