കാസര്‍കോട്: ബാറുകള്‍ പൂട്ടുമ്പോള്‍ അശാന്തമായിരുന്ന നിരവധിവീടുകളിലാണ് ആഹ്ലാദത്തിന്റെ വെളിച്ചമുണ്ടാകുന്നതെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
മദ്യമുക്തകേരളത്തിന് യുവതയുടെ കയ്യൊപ്പ് എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി സെപ്തംബര്‍ 15വരെ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം എല്ലാ കുറ്റകൃത്യങ്ങളുടെയും താക്കോലാണ്. മദ്യമാണ് അമ്മമാരേയും ഭാര്യമാരേയും മക്കളേയും തീര കണ്ണീരിലേക്ക് തള്ളിവിടുന്നത്. മദ്യം ഇല്ലാതാകുമ്പോള്‍ ഭൂമി തന്നെ മനോഹരമാകുന്നു. മദ്യനിരോധനത്തെ ചെറുക്കാന്‍ ലോബികള്‍ ശ്രമിച്ചേക്കും ഇതിനെതിരെ യൂത്ത്‌ലീഗ് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുല്‍റഹ്മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കല്ലട്ര മാഹിന്‍ഹാജി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യൂസുഫ് ഉളുവാര്‍, കെ.ബി.എം.ഷെരീഫ്, നാസര്‍ ചായിന്റടി, മമ്മുചാല, ടി.എസ്.നജീബ്, സി.എല്‍.റഷീദ് ഹാജി, ഹമീദ് ബെദിര, ഹാഷിം ബംബ്രാണി, എ.കെ.ആരിഫ്, ടി.ഡി.കബീര്‍, ഹക്കിം മീനാപ്പീസ്, എം.സി.ശിഹാബ്, റഫീഖ് കേളോട്ട്, ഷാഹുല്‍ ഹമീദ് ബന്തിയോട്, എം.എച്ച്.മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment