ലാംഗ്‌ഷേര്‍: വിവാഹച്ചടങ്ങ് അവസാനിച്ച് നിമിഷങ്ങള്‍ക്കകം സെല്‍ഫിയെടുത്ത് നവമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ച അമേരിക്കന്‍ ദമ്പതിമാര്‍ക്ക് 2014-ലെ ലോക സെല്‍ഫി പുരസ്‌കാരം. ആന്‍ഡ്രൂ സാലി ദമ്പതിമാരാണ് മോതിരം മാറി നിമിഷങ്ങള്‍ക്കകം സെല്‍ഫിയെടുത്ത് അതിഥികളെ അത്ഭുതപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ലാംഗ്‌ഷേറിലുള്ള െ്രെകസ്റ്റ് ചര്‍ച്ചിലാണ് സംഭവം അരങ്ങേറിയത്.
പള്ളിയിലെ അള്‍ത്താരയില്‍ കയറി നിന്ന്, പിന്നിലുള്ള കാണികളെക്കൂടി ഉള്‍പ്പെടുത്തി, വിവാഹമോതിരം ഉയര്‍ത്തിക്കാട്ടിയാണ് ഇരുവരും ചിത്രമെടുത്തത്. കാണികള്‍ക്ക് ആശ്ചര്യമായി മാറിയ പ്രകടനം, പുരോഹിതന്റെ അനുവാദത്തോടെയായിരുന്നു. കുട്ടിക്കാലത്ത് പരിചയപ്പെട്ട സാലി റോസ് റോബിന്‍സണും ആന്‍ഡ്രുവും രണ്ട് വര്‍ഷം മുമ്പാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.
സ്വകാര്യ ഓണ്‍ലൈന്‍ മൊബൈല്‍ വ്യാപാരികളായ, മൊബൈല്‍സ് കമ്പനിയാണ് ലോക സെല്‍ഫി പുരസ്‌കാരം നല്‍കുന്നത്. ട്വിറ്ററോ മറ്റ് നവമാധ്യമങ്ങളോ തനിക്ക് പരിചയമില്ലെന്നും ആന്‍ഡ്രൂവാണ് മത്സരത്തെ കുറിച്ച് പറഞ്ഞുതന്നതെന്നും, റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയിലെ നേഴ്‌സായ സാലി റോസ് റോബിന്‍സണ്‍ പറഞ്ഞു. ചിത്രം അയച്ചുകൊടുത്തതും ആന്‍ഡ്രു തന്നെ. തമാശയ്ക്കാണ് കല്യാണവേളയില്‍ സെല്‍ഫിയെന്ന ആശയം അവതരിപ്പിച്ചതെന്ന് ദമ്പതികള്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെ ചിത്രത്തിന് വന്‍പ്രചാരമാണുണ്ടായത്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment