ആലപ്പുഴ: ബീച്ചില്‍ വിദേശികളെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡ് ഷാ മന്‍സിലില്‍ റിസ്വാന്‍ നൗഷാദ് (20) ആണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ ഒന്നാം പ്രതി റമീസ് നൗഷാദിന്റെ സഹോദരനാണിയാള്‍. രണ്ടാം പ്രതി അസ്ഹറുദ്ദീന്‍ ഷാനവാസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും മൂന്നു പേര്‍ കൂടി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പൊലീസ് നല്‍കുന്ന വിവരം.
ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും സൗത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍ ജോസഫ് പറഞ്ഞു.
ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും സൗത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍ ജോസഫ് പറഞ്ഞു.
തിരുവോണത്തിനു തലേ ദിവസം രാത്രി ബീച്ചില്‍ ഇരുന്ന സ്പാനീഷ് യുവതികളെ പ്രതികള്‍ കയ്യേറ്റം ചെയ്തതാണ് അക്രമത്തിന് ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു. യുവതികള്‍ തൊട്ടടുത്തുണ്ടായിരുന്ന ആറംഗ ബ്രീട്ടിഷ് സംഘത്തിന്റെ സഹായം തേടുകയും അവര്‍ സഹായത്തിനെത്തുകയും ചെയ്തു.
ഇതില്‍ ക്ഷുഭിതരായി ബ്രിട്ടീഷ് സംഘത്തെ കയ്യേറ്റം ചെയ്ത യുവാക്കള്‍ അവരെ പിന്‍തുടരുകയും മരക്കഷണം ഉപയോഗിച്ചു മര്‍ദിക്കുകയും തള്ളിയിടുകയുമായിരുന്നു. അക്രമത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റിരുന്നു. ചികില്‍സ തേടിയശേഷം വിദേശസംഘം നാട്ടിലേക്കു മടങ്ങി. വധശ്രമത്തിനാണു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഒന്നും രണ്ടും പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment