കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് നഗരത്തിലെ 13 ബ്യൂട്ടി പാര്‍ലറുകളില്‍ നടത്തിയ പരിശോധനയില്‍ 10 പേര്‍ അറസ്റ്റിലായി. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയതെന്നു കൊച്ചി റേഞ്ച് ഐജി: എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ കൊണ്ടുവന്നു സ്പാ, ബ്യൂട്ടി പാര്‍ലര്‍ മറവില്‍ ലൈംഗിക ചൂഷണം നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. ദിവസങ്ങളായി നഗരത്തിലെ പല ബ്യൂട്ടി പാര്‍ലറുകളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. പനമ്പിള്ളി നഗര്‍, വൈറ്റില, കടവന്ത്ര എന്നിവിടങ്ങളിലെ നാലു സ്ഥാപനങ്ങളില്‍ നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊലീസ് മോചിപ്പിച്ചു. ഇവരെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിച്ചിരുന്നത് എങ്ങനെയെന്നു കണ്ടെത്താന്‍ ചോദ്യംചെയ്യല്‍ തുടരുന്നു.
അനാശാസ്യ കേന്ദ്രങ്ങളെന്നു പൊലീസ് കണ്ടെത്തിയ പാര്‍ലറുകളുടെ നടത്തിപ്പുകാരെയാണ് അറസ്റ്റു ചെയ്തത്. ഇടപാടുകാരെന്ന നിലയില്‍ ഇവരുമായി ബന്ധപ്പെട്ട ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടാന്‍ വഴിയൊരുക്കിയത്.
മേനക പയനിയര്‍ ടവറില്‍ റിച് മൗണ്ട് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന എറണാകുളം കതൃക്കടവ് സ്വദേശി നാന്‍സി (40), കാവാലം നെല്ലിക്കോട് സ്വദേശി ഗീതാകുമാരി(50), കാസര്‍കോട് കരുന്തളം സ്വദേശി പ്രമോദ് (34) എന്നിവരെ മുന്‍പും പൊലീസ് പിടികൂടിയിരുന്നു. അന്ന് ക്യാപ്പിറ്റോള്‍ എന്ന ബ്യൂട്ടി പാര്‍ലര്‍ നടത്തിയവര്‍ തന്നെയാണു പിന്നീട് റിച് മൗണ്ട് ബ്യൂട്ടി പാര്‍ലര്‍ എന്നു പേരു മാറ്റിയത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിച്ചിരുന്ന ശരിയായ ഇടപാടുകാരെ തന്നെയാണു പെണ്‍കുട്ടികളെ വിനിയോഗിച്ചു വശീകരിച്ച് അനാശാസ്യത്തിനു പ്രേരിപ്പിച്ചു പണം വാങ്ങിയിരുന്നത്. വിവാദ ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ കേസിന്റെ അന്വേഷണത്തിനിടയിലാണു നഗരത്തില്‍ നടക്കുന്ന ഇത്തരം പെണ്‍വാണിഭങ്ങളെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്.
കലൂര്‍ കതൃക്കടവ് റോഡില്‍ മോനൂസ് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഹരിപ്പാട് സ്വദേശിനി ബിന്ദി (42), ഭര്‍ത്താവ് തുറവൂര്‍ സ്വദേശി ഹരി (41), പൊന്നുരുന്നി സ്വദേശി രവി (65), വൈറ്റില പവര്‍ ഹൗസിനു സമീപം റോജിന്‍സ് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന തമ്മനം സ്വദേശി ബിനില്‍ ബാബു (25), മുക്കട എരുമേലി ലിജോ (31), പനമ്പിള്ളി നഗറില്‍ ഇലാ വേള്‍ഡ് സ്പാ നടത്തുന്ന ആലത്തൂര്‍ സ്വദേശി മുരുകന്‍ (30), കെ.എ. ഡൊമിനിക് (59) എന്നിവരെയാണു പൊലീസ് അറസ്റ്റു ചെയ്തത്.
എറണാകുളം അസി. കമ്മീഷണര്‍ റെക്‌സ് ബോബി അര്‍വിന്‍, സെന്‍ട്രല്‍ സിഐ: നിസാമുദീന്‍, കളമശ്ശേരി സിഐ: സാജന്‍ സേവ്യര്‍, സൗത്ത് സിഐ: സിബി ടോം, മട്ടാഞ്ചേരി സിഐ: മണികണ്ഠന്‍, വനിതാസെല്‍ സിഐ: ഷാന്റി സിറിയക്, എസ്‌ഐ മാരായ അനന്തലാല്‍, ലത്തീഫ്, ഗോപകുമാര്‍, വിബിന്‍, രാജേഷ്, ജോസി എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment