തിരുവനന്തപുരം: അലക്ഷ്യമായി വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്നുണ്ടായ തീപിടിത്തത്തില്‍ യുവാവ് വീടിനുള്ളില്‍ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആശുപത്രിയിലും മരിച്ചു. ആറ്റുകാല്‍ കൊഞ്ചിറവിള കല്ലടിമുഖം മുണ്ടപ്ലാവ് വീട്ടില്‍ വാടകയ്ക്കു താമസിച്ചുവന്ന മനുവും (26) ഭാര്യ ഷിജിയും (24) ആണു മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ധനലക്ഷ്മി (നാല്) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ താമസിച്ചിരുന്ന ഓലമേഞ്ഞ വീട് പൂര്‍ണമായി കത്തിനശിച്ചു.
വ്യാഴാഴ്ച രാത്രി ഒന്നിനായിരുന്നു അപകടം. സിഗരറ്റ് കത്തിച്ചശേഷം വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളി പാചക ആവശ്യത്തിനായി വച്ചിരുന്ന ഡീസല്‍ ക്യാനിലേക്കു വീണാണു തീപിടിത്തമുണ്ടായത് എന്നാണു കരുതുന്നത്. മനുവിന്റെ ദേഹത്തേക്കു തീ പടര്‍ന്നെന്നും ഇത് അണയ്ക്കാന്‍ നോക്കുമ്പോള്‍ തനിക്കും കുഞ്ഞിനും പൊള്ളലേറ്റുവെന്നുമാണു ഷിജി പൊലീസിനു നല്‍കിയ മൊഴി.
അണയ്ക്കാനുള്ള ശ്രമത്തിനിടെ വീട്ടിലാകെ തീ പടര്‍ന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴേക്കും കുഞ്ഞിനുള്‍പ്പെടെ ഗുരുതര പൊള്ളലേറ്റിരുന്നു. ഫോര്‍ട്ട് പൊലീസും ഫയര്‍ഫോഴ്‌സും അരമണിക്കൂറോളംനീണ്ട പ്രയത്‌നത്തിനൊടുവിലാണു തീ അണച്ചത്. അപ്പോഴേക്കും മനു മരിച്ചിരുന്നു. വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വ്യാഴാഴ്ച രാത്രി ഒന്നിനായിരുന്നു അപകടം. സിഗരറ്റ് കത്തിച്ചശേഷം വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളി പാചക ആവശ്യത്തിനായി വച്ചിരുന്ന ഡീസല്‍ ക്യാനിലേക്കു വീണാണു തീപിടിത്തമുണ്ടായത് എന്നാണു കരുതുന്നത്. മനുവിന്റെ ദേഹത്തേക്കു തീ പടര്‍ന്നെന്നും ഇത് അണയ്ക്കാന്‍ നോക്കുമ്പോള്‍ തനിക്കും കുഞ്ഞിനും പൊള്ളലേറ്റുവെന്നുമാണു ഷിജി പൊലീസിനു നല്‍കിയ മൊഴി.
അണയ്ക്കാനുള്ള ശ്രമത്തിനിടെ വീട്ടിലാകെ തീ പടര്‍ന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴേക്കും കുഞ്ഞിനുള്‍പ്പെടെ ഗുരുതര പൊള്ളലേറ്റിരുന്നു. ഫോര്‍ട്ട് പൊലീസും ഫയര്‍ഫോഴ്‌സും അരമണിക്കൂറോളംനീണ്ട പ്രയത്‌നത്തിനൊടുവിലാണു തീ അണച്ചത്. അപ്പോഴേക്കും മനു മരിച്ചിരുന്നു. വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

No comments:
Post a Comment