കാഞ്ഞങ്ങാട്: തലച്ചോറിലെ മുഴയെത്തുടര്‍ന്ന് വേദന തിന്ന് ജീവിക്കുന്ന കോട്ടപ്പാറയിലെ ആറാംതരം വിദ്യാര്‍ത്ഥി അശ്വതിക്ക് വിഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബും സ്വാശ്രയ സൊസൈറ്റിയും ചേര്‍ന്ന് സ്വരൂപിച്ച സംഖ്യ (20,000 രൂപ) വിദ്യാര്‍ത്ഥികള്‍ കോട്ടപ്പാറയിലെ വീട്ടിലെത്തി അശ്വതിക്ക് നല്‍കി. വിദ്യാര്‍ത്ഥി സുധീഷാണ് തുക കൈമാറിയത്.
സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ബീന സുകു, പിടിഎ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം, കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഹരീഷ്, സ്വാശ്രയ സൊസൈറ്റി അംഗം സന്ധ്യ, സബിത ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തലയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന അശ്വതി തുടര്‍ചികില്‍സയ്ക്കായി ഞായറാഴ്ച വീണ്ടും തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് പോകും. ലക്ഷങ്ങള്‍ ചെലവ് വരുന്ന ചികില്‍സയ്ക്ക് അശ്വതിയെ സഹായിക്കാന്‍ നാട്ടുകാര്‍ ചികില്‍സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു. കോട്ടപ്പാറയിലെ പരേതനായ പത്മനാഭ വാര്യര്‍ - ജ്യോതി ദമ്പതികളുടെ മകളാണ് ടി.വി. അശ്വതി.


No comments:
Post a Comment