മലപ്പുറം: ഒരു വര്‍ഷത്തേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്ന ധനകാര്യമന്ത്രി കെ.എം മാണിയുടെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ്. നിയമന നിരോധത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. സാമ്പത്തിക പ്രതിസന്ധിയെന്ന പ്രചാരണം മദ്യനയം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി ആവശ്യപ്പെട്ടു.
Keywords: Kerala, Youth Leegu, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
യുവാക്കളുടെ പ്രതീക്ഷകളുടെ ചിറകരിഞ്ഞല്ല സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടത്. പിരിഞ്ഞു കിട്ടാനുള്ള കോടിക്കണക്കിന് രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത് സാമ്പത്തിക ഞെരുക്കം പരിഹരിക്കണമെന്നും സാദിഖലി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.


No comments:
Post a Comment